മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന സിന്ധു കിഴക്കേ വീട്ടിൽ. ആനവണ്ടിയിൽ ചുരം കയറുമ്പോൾ കാവ്യ ശരത്തിന്റെ മുഖത്ത് ദേഷ്യത്തോടെ നോക്കുന്നുണ്ടായിരുന്നു, നീ എന്തിനാ കാവ്യേ എന്നെ ഇങ്ങനെ നോക്കുന്നേ… ഇന്ന് തന്നെ കാറിന് കമ്പ്ലൈന്റ് വരുമെന്ന് ഞാൻ കരുതിയോ. കമ്പ്ലൈന്റ് വരുന്നതൊക്കെ സാധാരണയാണ് പക്ഷേ എന്ന് വെച്ച് ആരെങ്കിലും ഈ ആനവണ്ടിയിൽ കയറുമോ. ഫ്ലൈറ്റ് ടിക്കറ്റ് നോക്കിയതല്ലേ കിട്ടാത്തത് എന്റെ കുറ്റമല്ലല്ലോ. ഞായറാഴ്ച എത്തിയാൽ മതിയെങ്കിൽ ഫ്ലൈറ്റിലോ വോൾവോ യിലോ ടിക്കറ്റ് കിട്ടുമായിരുന്നു നിനക്കാണെങ്കിൽ ഇന്നുതന്നെ അവിടെ എത്തണം .പിന്നെ ഞാനെന്തു ചെയ്യാനാ…
എന്റെ ചെറിയച്ഛന് ആകെ ഉള്ളത് ഒരു മോളാ , രേഷ്മ… അവളുടെ കല്യാണത്തിന് ഞാനല്ലേ ചേച്ചി ആയിട്ട് മുന്നിൽ നിന്ന് എല്ലാ കാര്യങ്ങളും ചെയ്തു കൊടുക്കേണ്ടത്. അങ്ങനെയാണെങ്കിൽ കുറച്ചൊക്കെ സാക്രിഫൈസ് ചെയ്യേണ്ടിവരും. എടോ താനല്ലേ കുറച്ചുനാൾ മുന്നേ ആഗ്രഹം പറഞ്ഞത്, ഞാനെന്തു പറഞ്ഞൂനാ.. തേയിലക്കാടുകൾക്കിടയിലൂടെ എന്നെ കെട്ടിപ്പിടിച്ചിരുന്നു യാത്ര ചെയ്യണമെന്ന്. നീ ഒന്ന് പുറത്തേക്ക് നോക്കിയേ.. അത് ബുള്ളറ്റിൽ അല്ലേ ഇതുപോലെ ആനവണ്ടിയിൽ ആണോ.. ഏതോ സിനിമയിൽ പറഞ്ഞിട്ടില്ലേ ഒരു ശരാശരി കേരളീയൻ ആകണമെങ്കിൽ ഒരിക്കലെങ്കിലും കെ എസ് ആർ ടി സി ബസി യാത്ര ചെയ്യണമെന്ന്.
എൻറെ അമ്മയെ കയ്യിൽ കിട്ടിയാൽ ഉണ്ടല്ലോ മരുമകനെയും കൂട്ടി വരാൻ പാടുള്ളൂ എന്നു പറഞ്ഞിട്ടല്ലേ അല്ലെങ്കിൽ ഞാൻ ഇന്നലെ തന്നെ നാട് പിടിച്ചെനേ.. എയർപിൻ വളവ് കഴിഞ്ഞപ്പോഴേക്കും കാവ്യ നല്ല ഉറക്കത്തിനായി. പാവം ഞങ്ങളുടെ മേരേജ് കഴിഞ്ഞ ആദ്യമായിട്ട് അവളുടെ തറവാട്ടിൽ ഒരു ഫംഗ്ഷൻ നടക്കുന്നത്. ഹോസ്പിറ്റലിൽ ഒപി ഡ്യൂട്ടി ആയതുകൊണ്ട് തന്നെ നേരത്തെ പറഞ്ഞുവെച്ചാലേ കാവ്യക്ക് ലീവ് കിട്ടുകയുള്ളൂ. എൻഗേജ്മെന്റ് കഴിഞ്ഞ ഉടനെ പറഞ്ഞു വച്ചതുകൊണ്ട് ഒരാഴ്ചത്തെ ലീവ് കിട്ടി.. ഇന്നലെ തന്നെ അവൾ പോകാൻ ഒരുങ്ങിയതാ പക്ഷേ എനിക്ക് ഇന്നാണ് ലീവ് കിട്ടിയത്.
അവളുടെ അമ്മയുടെ വക കമൻറ് കല്യാണം കഴിഞ്ഞു ആദ്യമായിട്ട് വരുന്ന ഫംഗ്ഷൻ അല്ലേ രണ്ടുപേരും ഒന്നിച്ചു വന്നാൽ മതി. അല്ലെങ്കിൽ സ്വന്തക്കാരും ബന്ധുക്കാരും ഒക്കെ ശരത്തിനെ ചോദിക്കും. രാത്രിയിൽ വണ്ടിയോടിക്കുമ്പോൾ ഉറക്കം തൂങ്ങും എന്ന് കരുതിയാണ് പുലർച്ച തന്നെ പുറപ്പെട്ടത്. ഫ്ലാറ്റിൽ നിന്ന് ഇറങ്ങി സിറ്റി മാർക്കറ്റിന്റെ അടുത്ത് എത്തിയപ്പോൾ പെട്ടെന്ന് കാർ നിന്നു, പുലർച്ച ആയതുകൊണ്ട് നല്ല തണുപ്പ് ഉണ്ടായിരുന്നു. എത്ര ശ്രമിച്ചിട്ടും കാറ് സ്റ്റാർട്ട് ആയില്ല. രണ്ടു സുഹൃത്തുക്കളെ വിളിച്ചാണ് മെക്കാനിക്കൽ ന്റെ നമ്പർ കിട്ടിയത്. അവർ വന്നു നോക്കിയിട്ടും ശരിയായില്ല.