`

അമ്മയുടെ വിയർപ്പിന്റെ വിലയാണ് മകൻറെ ഉന്നത വിജയം.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. എസ്എസ്എൽസി പരീക്ഷയിൽ ജില്ലയിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികളെ അനുമോദിക്കാൻ ഉപഹാരം നൽകാൻ സംഘടിപ്പിച്ച വേദി. ജില്ലയിലെ ഉയർന്ന പണക്കാരനും പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നേതാവും വ്യവസായിയുമായ ഒരാളാണ് ചീഫ് ഗസ്റ്റ്. പിന്നെ സമൂഹത്തിൽ ഉന്നതിനും രാഷ്ട്രീയക്കാരും മറ്റു പ്രമുഖരെ കൊണ്ട് നിറഞ്ഞിരിക്കുന്ന സ്റ്റേജും പ്രൗഢോജ്വലമായ സദസും . ഈ അനുമോദന ചടങ്ങിന്റെ പ്രത്യേകത അവസാനം റാങ്കുകാരെ ആദ്യം വിളിക്കുകയും അതുപോലെ തന്നെ ഫസ്റ്റ് റാങ്ക് കാരനെ അവസാനവും ആണ് സമ്മാനം കൊടുക്കുന്നത്.

   

ജില്ലയിൽ മികച്ച വിജയം നേടിയ 10 കുട്ടികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ മാർക്കോടെ പാസായതാണ് അരുൺ കൃഷ്ണൻ. ആദ്യമായി സമ്മാനം സ്വീകരിക്കാൻ ദീപ മേനോനെ ക്ഷണിച്ചു. അവതാരിക ചോദിച്ചു നിങ്ങൾ എങ്ങനെയാണ് ഇത്രയും നല്ലൊരു വിജയം കരസ്ഥമാക്കിയത്.ഈ വിജയത്തിൽ നിങ്ങൾ ആർക്കാണ് നന്ദി പറയുന്നത്,എന്താണ് നിങ്ങൾക്ക് പറയാനുള്ളത് .ഈ വിജയത്തിൽ ഞാൻ ഏറ്റവും കൂടുതൽ നന്ദി പറയുന്നത് എന്നെ പഠിപ്പിച്ച അധ്യാപകർക്കാണ്. പിന്നെ സ്കൂളിലെയും അമ്മ പ്രൊഫസർ ആണ് അച്ഛൻ ബാങ്കിൽ ജോലി ചെയ്യുന്നു അതെല്ലാം എന്നെ സഹായിച്ചിട്ടുണ്ട്.

സമ്മാനം ഏറ്റുവാങ്ങിയ 9 കുട്ടികളുടെയും അച്ഛന്മാരെയും അമ്മമാരെയും സമൂഹത്തിലെ ഉന്നതരും ഉയർന്ന ഉദ്യോഗസ്ഥരും ആയിരുന്നു. അവരെല്ലാം തന്നെ സദസ്സിന്റെ മുൻനിരയിൽ ഇരിപ്പുണ്ട്. അവസാനമായ ഫസ്റ്റ് റാങ്കോട് കൂടി പാസായ അരുൺ കൃഷ്ണനെ ഉപഹാരം സ്വീകരിക്കാൻ ക്ഷണിച്ചുകൊണ്ട് അവതാരിക ചോദിച്ചു. എന്താണ് ഈ വിജയത്തിന്റെ രഹസ്യം. എന്താണ് നിങ്ങൾക്ക് പറയാനുള്ളത് ,ഇത്രയും വലിയ ഒരു വിജയം നിങ്ങൾ എങ്ങനെ നേടി. അരുൺ മൈക്ക് കയ്യിലെടുത്ത് കുറച്ചുനേരം മൗനമായി നിന്നു. പിന്നെ സദസ്സിന്റെ ഓരോ മുക്കും മൂലയും അരിച്ചു പെറുക്കി.

സദസ്സിന്റെ ഒരു മൂലയിൽ നിന്നുകൊണ്ട് മകനുള്ള സമ്മാനദാനം കാണാൻ എത്തിയ അമ്മയെ അവൻ കണ്ടു. അമ്മയുടെ മുഖത്ത് സന്തോഷവും തിളങ്ങുന്ന കണ്ണുകളിലേക്ക് നോക്കിക്കൊണ്ട് അവൻ പറഞ്ഞു എനിക്ക് ഒരു അപേക്ഷയുണ്ട് ഈ ഉപഹാരം എനിക്കെന്റെ അമ്മയിൽ നിന്നും ഏറ്റുവാങ്ങണം എന്നുണ്ട് അതിനുള്ള അവസരം നൽകണമെന്ന് സംഘാടകരോടും ഈ സ്റ്റേജിൽ ഇരിക്കുന്ന ബഹുമാനപ്പെട്ട മാന്യ വ്യക്തിത്വങ്ങളോടും ഞാൻ അപേക്ഷിക്കുന്നു.

Leave a Reply