`

ബാത്റൂം വെന്റിലേറ്റർ പൊളിച്ചു നോക്കിയാൽ ഭർത്താവ് കണ്ടത് നടക്കുന്ന കാഴ്ച

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. ഷെരീഫ് കൊട്ടാരക്കര എഴുതിയ ഒരു അനുഭവത്തിൽ നിന്ന്, മധ്യസ്ഥത ശ്രമത്തിനായി എൻറെ പരിഗണനയിൽ ഇരിക്കുന്ന ദാമ്പത്യ ബന്ധം പ്രശ്നങ്ങൾ സംബന്ധിച്ച അഞ്ചു കേസുകളിൽ പ്രധാന കഥാപാത്രം മൊബൈൽ ഫോൺ ആണ്. ഈ അഞ്ചു കേസുകളിൽ ഒരെണ്ണം മറ്റു കേസുകളിൽ നിന്നും വ്യത്യസ്തമാകയാൽ ഞാൻ ഇത് ഇവിടെ കുറിക്കുന്നു.35 വയസ്സ് പ്രായമുള്ള കാണാൻ തരക്കേടില്ലാത്ത ആരോഗ്യവാനായ ഭർത്താവ്. വീട്ടിൽ നിന്നും 5 കിലോമീറ്റർ അകലെ തിരക്കേടില്ലാത്ത പലചരക്ക് ഹോൾസെയിൽ വ്യാപാരം നടത്തുന്നു. രാവിലെ 7 മണിക്ക് വീട്ടിൽ നിന്നും പോയാൽ തിരികെ വരുന്നത് രാത്രി 10 മണിക്കാണ്. രണ്ടു കുട്ടികളുടെ മാതാവും യുവതിയുമായ ഭാര്യ ഭർത്തൃ ഗൃഹത്തിൽ താമസിക്കുന്നു.

   

കൂട്ടിന് ഭർത്താവിൻറെ മാതാപിതാക്കൾ ആ വീട്ടിൽ ഉണ്ട്. എൻറെ മുൻപിലെത്തിയ കുടുംബാംഗങ്ങളിൽ ഭർത്തൃ മാതാവ് അമ്മായിയമ്മ എന്നോട് പറഞ്ഞതിന്റെ സാരാംശങ്ങൾ താഴെ ചേർക്കുന്നു. അല്പം തട്ടിക്കയറലും പിടിവാശിയും ഉണ്ടെന്നല്ലാതെ മറ്റു കുഴപ്പങ്ങൾ അവൾക്ക് ഇല്ലായിരുന്നു. എട്ടും അഞ്ചും വയസ്സ് പ്രായമുള്ള കുട്ടികളെ സ്കൂളിലും നഴ്സറിയിലും അയച്ചു കഴിഞ്ഞാൽ അടുക്കള ജോലിയിൽ അമ്മായിയമ്മയെ മരുമകൾ സഹായിക്കും. കയ്യെത്തും ദൂരത്തിൽ ലഭ്യമാകുന്ന കുഴൽ വെള്ളം മിക്സി, ഗ്രൈൻഡർ,ഗ്യാസ് സ്റ്റവ്, ഇലക്ട്രിക് ഓവൻ ,ഫ്രിഡ്ജ്, വാക്വം ക്ലീനർ, വാഷിംഗ് മെഷീൻ മുതലായ വീട്ടുജോലികളിൽ ലഘൂകരിക്കുന്ന എല്ലാ ആധുനിക യന്ത്രങ്ങളും ഇവിടെ ഉള്ളതിനാൽ ദേഹം അനങ്ങി ഒരു ജോലിയും ചെയ്യേണ്ടതില്ല.

ഉച്ചയ്ക്ക് മുൻപ് വീട്ട് ജോലികൾ തീരും എന്നതിനാൽ വിശ്രമസമയം അധികമായിട്ടുണ്ട്. ടിവിയിൽ സീരിയലുകൾ കണ്ടും പി സി ആറിൽ സിനിമകൾ കണ്ടും ഭാര്യ വിശ്രമ സമയം ചെലവഴിച്ചു കഴിഞ്ഞു വരവേ അമ്മായി അമ്മയ്ക്ക് മരുമകളിൽ സംശയം ഉത്ഭവിച്ചു. അടുത്തകാലത്തായി മരുമകൾ കൂടുതൽ സമയം മൊബൈൽ ഫോൺ ഉപയോഗിക്കുന്നു. മൊബൈലിൽ അവൾ കൊഞ്ചിക്കുഴയുന്നു മൊബൈൽ ചിലക്കുന്ന ശബ്ദം കേൾക്കുമ്പോൾ മറ്റാരും എടുക്കുന്നതിനു മുൻപ് അവൾ ഓടിപ്പോയി എടുക്കുന്നു. ആരുടെ ഫോണിൽ എന്ന് ചോദിച്ചാൽ അമ്മായി അമ്മയുടെ മകൻ അല്ലാതെ വേറെ ആര് എന്നെ വിളിക്കാനാണ് എന്നാണ് മറുപടി തരുന്നത്.

Leave a Reply