കഴിഞ്ഞദിവസം മുതലാണ് ദൃശ്യം 3 എന്ന സിനിമയെ കുറിച്ച് വലിയ രീതിയിലുള്ള ചർച്ചകൾ സോഷ്യൽ മീഡിയയിൽ നടന്നത്. ഈ ചർച്ചകൾക്ക് പുറകിൽ ഒരു പ്രോഗ്രാമിൽ മോഹൻലാലിനോട് തന്നെ ദൃശ്യം ത്രീ വരുമോ എന്ന് ടോവിനോ ചോദിച്ചതും ജഗദീഷ് മോഹൻലാലിനോട് ചോദിച്ചതും ആയിരുന്നു. ഈ പ്രമോ ക്ക് ശേഷം നിരവധി ചർച്ചകളാണ് ദൃശ്യം 3 യെ കുറിച്ച് പുറത്തുവന്നത്. എന്നാൽ ഇത് വെറും സാധാരണ സംസാരമല്ല എന്നാണ് ഇപ്പോൾ വ്യക്തമാകുന്നത്.
മോഹൻലാലുമായി ബന്ധപ്പെട്ട് ഒരു ബിഗ്‌മെന്റ് അനൗൺസ്മെൻറ് ഉടൻ തന്നെ എത്തുന്നു എന്ന രീതിയിൽ അപ്ഡേറ്റുകൾ സോഷ്യൽ മീഡിയകളിൽ തന്നെ എത്തി. ഓഗസ്റ്റ് 17 അതായത് ചിങ്ങം 1 ഇനി മോഹൻലാലുമായി ബന്ധപ്പെട്ട ഒരു വലിയ അനൗൺസ്മെൻറ് വരാൻ പോകുന്നു . മോഹൻലാൽ സൈഡിൽ നിന്നുമാണ് ഇങ്ങനെ ഒരു വാർത്ത എത്തിയിരിക്കുന്നതും. ഏകദേശം ഉറപ്പിക്കാവുന്ന രീതിയിൽ തന്നെ പോകുന്നുണ്ട് ഈ വാർത്തകൾ. മോഹൻലാലുമായി ബന്ധപ്പെട്ട പുതിയ ഒരു പ്രോജക്ടിനെ കുറിച്ച് ആയിരിക്കാം അല്ലെങ്കിൽ യമ്പുരാൻറെ അപ്ഡേറ്റോ അതും അല്ലെങ്കിൽ ദൃശ്യം ത്രീ എന്ന സിനിമയുടെ അപ്ഡേറ്റ് കേൾക്കാമെന്ന സൂചന മോഹൻലാൽ ടീമിൽ നിന്നും എത്തിയിരിക്കുന്ന ചില സൂചനകൾ. ഇത് കേട്ട് ആരാധകർ ഞെട്ടിയിരിക്കുകയാണ്.
കഴിഞ്ഞ ദിവസമാണ് പൃഥ്വിരാജ് മോഹൻലാലിനെ കാണാൻ വേണ്ടി അദ്ദേഹത്തിൻറെ വസതിയിൽ എത്തിയത് റാം എന്ന സിനിമയുടെ ഷൂട്ടിംഗ് ആയി ബന്ധപ്പെട്ട് മോഹൻലാൽ വിദേശ യാത്രയ്ക്ക് ഒരുങ്ങുകയാണ് .അതിനു മുമ്പേ യമ്പുരാൻ എന്ന സിനിമയെ കുറിച്ചുള്ള ചർച്ചയ്ക്ക് വേണ്ടിയാണ് പൃഥ്വിരാജ് മോഹൻലാലിനെ കാണാൻ എത്തിയത് എന്ന വാർത്തകളും പുറത്തുവന്നിരുന്നു യമ്പുരാൻ എന്തായാലും ഉടനെ തന്നെ സ്റ്റാർട്ട് ചെയ്യാൻ പോവുകയാണ് അതിനുള്ള ഒരുക്കങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് പൃഥ്വിരാജും ടീമും.