`

സ്വത്തെല്ലാം കയ്യിൽ കിട്ടിയപ്പോൾ മകനും മരുമകളും മാതാപിതാക്കളെ വീട്ടിൽ നിന്നും പുറത്താക്കി.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം, രചന എം എ നടക്കാവ്. രണ്ടാളും ഇറങ്ങി പൊക്കോണം എൻറെ വീട്ടിൽ നിന്ന് ഒരു സൗരവും സ്വസ്ഥതയും ഇല്ലാതെയായി നിങ്ങളെക്കൊണ്ട് അരവിന്ദൻ അച്ഛൻറെ മുഖത്ത് നോക്കി ഒച്ചയെടുത്തു. മോനെ.. ഈ വയസ്സാംകാലത്ത് ഞങ്ങൾ എവിടെ പോകാനാണ് മീനാക്ഷി അമ്മ ദയനീയതയോടെ മകനെ നോക്കി. ദേ…. തള്ളേ നിങ്ങളുടെ ഞാൻ പറഞ്ഞിട്ടുണ്ട് മോനെ എന്ന് വിളിക്കരുതെന്ന് നിങ്ങൾ ഏതു നരകത്തിൽ പോയാലും എനിക്കൊന്നുമില്ല,ഒന്നു പോയി തന്നാൽ മതി. ഞാൻ പ്രസവിച്ച നിന്നെ മോനേ എന്ന് അല്ലാതെ പിന്നെ എന്തു വിളിക്കാൻ. മീനാക്ഷി അമ്മയെ കൊണ്ട് അത്രയും പറഞ്ഞു മുഴുപ്പിക്കാൻ സമ്മതിച്ചില്ല അരവിന്ദൻ അയാൾ അവരെ തോളിൽ പിടിച്ച് തള്ളി അവർ സിറ്റൗട്ടിലേക്ക് കമിഴ്ന്നു വീണു. പെട്ടെന്നുള്ള ആക്രമണം ആയതിനാൽ അവന്റെ അച്ഛൻ ദാസേട്ടന് അത് തടയാനും കഴിഞ്ഞില്ല. അയാൾ ഓടിച്ചെന്ന് മീനാക്ഷി അമ്മയെ പിടിച്ച് എഴുന്നേൽപ്പിച്ചു.

   

ഭാഗ്യത്തിന് അവർക്ക് കാര്യമായ പരിക്ക് ഒന്നും പറ്റിയില്ല. ദേഷ്യത്തോടെ അയാൾ എഴുന്നേറ്റു അരവിന്ദനെ അടിക്കാൻ കയ്യോങ്ങി. ആ സമയത്ത് മരുമകൾ മിനി ഒരു തുണിക്കട്ട് അയാളുടെ മുഖത്തേക്ക് എറിഞ്ഞു പിന്നാലെ ഒരു ബാഗും. പതറിപ്പോയത് ആ ചേട്ടൻ അവരെ ഒന്ന് നോക്കി .പുച്ഛം നിറഞ്ഞ ചിരിയോടെ മിനി അയാളെ നോക്കിയിട്ട് അകത്തേക്ക് പോയി. ഇനി ഇവിടെ നിന്നിട്ട് കാര്യമില്ല അയാൾക്ക് മനസ്സിലായി. തുണി കിട്ടുമ്പോൾ ബാഗും എടുത്ത് മീനാക്ഷി അമ്മയുടെ കൈയും പിടിച്ചു പടികൾ ഇറങ്ങി. പത്തുമുപ്പത് വർഷം ജീവിച്ച ആ വീടിൻറെ പടിയിറങ്ങുമ്പോൾ ഇനി എന്ത് ചെയ്യും എന്ന് മീനാക്ഷി അമ്മയ്ക്ക് ഒരു ഊഹവും ഇല്ലായിരുന്നു. ഏറെ വേദനയോടെ അവർ ആ വിട് തിരിഞ്ഞുനോക്കി.

ജീവിതകാലം മുഴുവൻ മക്കൾക്ക് വേണ്ടി ജീവിച്ചു അവരെ പഠിപ്പിച്ച് നല്ല നിലയിലാക്കി എന്നിട്ടോ അവശതയുടെ ഈ അവസ്ഥയിൽ തങ്ങളെ സംരക്ഷിക്കാണ്ട മക്കളാണ് ഇന്ന് വെറും കറിവേപ്പില പോലെ എടുത്തു പുറത്തു കളഞ്ഞത്. രണ്ടു മക്കളായിരുന്നു അവർക്ക് മൂത്ത മകൾ മാലിനിയുടെ വീട്ടിലായിരുന്നു കഴിഞ്ഞ ഏതാനും മാസങ്ങൾ മരുമകളുടെ പോര് സഹിക്കാൻ വയ്യാതെ വന്നപ്പോൾ പോയതാണ് അവിടേക്ക്. എന്നാൽ അവിടെ പോയി മാസം ഒന്ന് തികയുന്നതിന് മുൻപ് തന്നെ മകൾ നീരസം കാണിക്കാൻ തുടങ്ങിയിരുന്നു. അവർ അവിടെ നിൽക്കുന്നതിൽ മരുമകൻ സുമേഷിനെ വലിയ പ്രശ്നങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. എന്നാൽ അച്ഛനും അമ്മയും അവിടെ വന്നു നിന്നാൽ ഭർത്താവിൻറെ കുടുംബക്കാർക്ക് ഇടയിൽ നാണക്കേടാണ് എന്ന കാര്യം പറഞ്ഞ് മകൾ അവരെ അവിടെ നിന്നും ഇറക്കി വിടുകയാണ് ചെയ്തത്.

Leave a Reply