ഓണം സീസൺ അടുത്തു വരുന്നതോടെ ഓണം മൂവീസിന്റെ കാര്യത്തിലും ഏകദേശം തീരുമാനമായി വരികയാണ് മലയാള സിനിമയ്ക്ക് ഏറ്റവും കൂടുതൽ വരുമാനം ലഭിക്കുന്ന സീസണുകളിൽ ഒന്നാണ് ഓണം സീസൺ. ഇത്തവണ ഓണം റിലീസിന് പ്രധാനമായി എത്തുന്നത് പൃഥ്വിരാജ് നായകനായ അൽഫോൺസ് പുത്രൻ ചിത്രം ഗോൾഡാണ്. ബിജു മേനോൻ നായകനാകുന്ന ഒരു തെക്കൻ തല്ലു കേസ്, സിജു വിൽസനെ നായകനാക്കി വിനയൻ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ പത്തൊമ്പതാം നൂറ്റാണ്ട് എന്നിവയാണ്.
ഇതുകൂടാതെ ബേസിൽ ജോസഫ് പാൽതു ജാൻവർ എന്ന ചിത്രവും ഓണത്തിന് ഉണ്ടാകും. പൃഥ്വിരാജ് ഇന്ദ്രജിത്ത് രതീഷ് കമ്പാട് ചിത്രമായ തീർപ്പ് ഓണത്തിന് മുൻപായി ഓഗസ്റ്റ് അവസാനവാരം തിയേറ്ററിലേക്ക് എത്തുകയാണ്. നിവിൻ പോളിയുടെ പടവിട്ട് ഓണം റിലീസായി എത്തുമെന്ന് വാർത്തകൾ ഉണ്ടെങ്കിലും ഇതുവരെ റിലീസ് ഒഫീഷ്യലായി പ്രഖ്യാപിച്ചിട്ടില്ല. സെപ്റ്റംബർ 2 എന്ന് പറഞ്ഞു കേൾക്കുന്നുണ്ടെങ്കിലും അതിൻറെ സ്ഥിതീകരണം വരേണ്ടതുണ്ട്.
എന്നാൽ ഓണം എന്നാൽ ഓണം റിലീസ് എത്തുന്ന മമ്മൂട്ടിയുടെ റോഷാക്ക് ഓണത്തിന് എത്തുന്നില്ല ഇതിൻറെ റിപ്പോർട്ട് നേരത്തെ കഞ്ഞി പുറത്തുവന്നിരുന്നു. പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ തീരാൻ വൈകുന്നതാണ് കാരണം. സെപ്റ്റംബർ അവസാനം പൂജ റിലീസായി ഈ ചിത്രം എത്തുമെന്നാണ് സൂചന. റോഷാക്ക് ആ സമയത്ത് റിലീസ് ചെയ്താൽ ഒരു മോഹൻലാൽ മമ്മൂട്ടി ബോക്സ് ഓഫീസിൽ യുദ്ധം കാണാൻ സാധിക്കുമെന്ന വാർത്തയാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കാരണം മമ്മൂട്ടിയുടെ റോഷാക്ക് മോഹൻലാലിൻറെ മോൺസ്റ്ററും ഒരുമിച്ചായിരിക്കും റിലീസിന് എത്താൻ പോകുന്നത്.