ടോവിനോ തോമസ് നായകനായി എത്തിയ തല്ലു മാല മികച്ച രീതിയിൽ പ്രദർശനം തുടരുകയാണ്. കരിയറിൽ തന്നെ വമ്പൻ മാറ്റമാണ് തല്ലുമാല കൊണ്ടുവന്നിരിക്കുന്നതും ഈ മാറ്റം നേരത്തെ തന്നെ ടോവിനോക് ലഭ്യമായിരുന്നു മിന്നൽ മുരളി എന്ന സിനിമ തിയേറ്ററിൽ റിലീസ് ചെയ്തിരുന്നുവെങ്കിൽ. എന്നാൽ ആ ഒരു ഹൈപ്പ് തല്ലു മാല എന്ന ചിത്രത്തിന് ലഭിച്ചത് തന്നെ ടോവിനോയുടെ കരിയറിലെ തന്നെ മികച്ച ബോക്സ് ഓഫീസ് തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത് .
എല്ലാ തീയേറ്ററുകളിലും ഹൗസ് ഫുൾ ഷോകളാണ് നടക്കുന്നത്. ഇന്നലെ മാത്രം കേരളത്തിലെ വിവിധ തീയേറ്ററുകളിൽ 75 പ്രത്യേക നൈറ്റ് ഷോകളാണ് പ്രേക്ഷകർക്ക് വേണ്ടി നടത്തിയത്. ഓഗസ്റ്റ് 12ന് തിയറ്ററിൽ എത്തിയ ചിത്രം ആദ്യം തന്നെ റെക്കോർഡ് കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ട്. കേരളത്തിൽ നിന്നും മാത്രം പോയിൻറ് 3.55 കോടി കളക്ഷൻ കിട്ടി എന്നാണ് ട്രേഡ് അനലിസ്റ്റുകൾ നൽകുന്ന സൂചന. ടോവിനോയുടെ ഏറ്റവും മികച്ച ആദ്യദിന കളക്ഷൻ ആണ് ഇത്.
വരും ദിനങ്ങളിൽ ചിത്രം മികച്ച കളക്ഷൻ നേടുമെന്നാണ് വിലയിരുത്തൽ. ആലീദ് റഹ്മാൻ സംവിധാനം ചെയ്ത ചിത്രം തീയറ്ററുകളിൽ ആഘോഷിക്കുകയാണ്. ടോവിനോ തോമസ് ലുക്ക്മാൻ ഷൈൻ ടോം ചാക്കോ വലിയ വേതി തന്നെ നേടുന്നുണ്ട്. ചടുലമായ രണ്ടാം പകുതിയാണ് സിനിമയുടെ ഏറ്റവും വലിയ പ്ലസ് എന്നാണ് പ്രേക്ഷക പ്രതികരണം. മോഹൻലാലും മമ്മൂട്ടിയും ഒഴിച്ചാൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ യുവതാരങ്ങളുടെ റിപ്പോർട്ട് ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ആദ്യ ദിനത്തിൽ ഏറ്റവും കൂടുതൽ കണക്ഷൻ നേടിയ യുവതാരം. കായംകുളം കൊച്ചുണ്ണിയിലൂടെ നിവിൻപോളി 5.2 കൂടിയാണ് ആദ്യദിനത്തിൽ കളക്ഷൻ നേടിയത്.