മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന സിദ്ദിഖ് മർഹബ. ഡിഗ്രി പഠനത്തിന് ഇടയിൽ പാർടൈമിൽ ഓടാം എന്നു പറഞ്ഞാണ് മകൻ ഓൺലൈൻ ഫുഡ് ഡെലിവറിയുടെ അക്കൗണ്ട് എടുത്തു ഓടാൻ തുടങ്ങിയത്. കുറച്ചുദിവസം ഓടിയപ്പോൾ അവന് മതിയായി അങ്ങനെയാണ് ഞാൻ ഓടി നോക്കിയത് വലിയ മെച്ചം ഒന്നുമില്ല എങ്കിലും തട്ടിയും മുട്ടിയും പോകും. ഒരു ഫീൽഡും വ്യത്യസ്തമാണല്ലോ അതും ഒരു അറിവാണല്ലോ കൂടുതലും ജനങ്ങളെ അടുത്തു മനസ്സിലാക്കാൻ പറ്റുന്ന ഒരു ഫീൽഡ്. അങ്ങനെയിരിക്കുകയാണ് കൊറോണ വന്നു മൊത്തം ലോക്ക് ഡൗൺ ആകുന്നത്. മൊത്തം ലോക്ക് ആയെങ്കിലും ഓൺലൈൻ ഫുഡ് ഡെലിവറിക്ക് അനുവാദം കിട്ടി. റോഡ് മൊത്തം കാലി പോലീസുകാർ പലയിടങ്ങളിലും ആയി നിർത്തിയിട്ട് ചോദ്യം ചെയ്തുവിടുന്നു.
ഡെലിവറി ബൈക്കുകാർക്ക് മാത്രം എവിടെയും പ്രവേശനം. സുഖ പരിപാടി എല്ലാവരും വീട്ടിൽ നിന്നും ഒന്നു പുറത്തിറങ്ങാൻ കൊതിക്കുമ്പോൾ ഫുഡ് ഡെലിവറിയുടെ ടീഷർട്ടും ഇട്ട് കാലി റോഡിലൂടെ മുഖ്യമന്ത്രിയുടെ പ്രത്യേക അനുവാദതോടെ പോലീസ് പ്രൊട്ടക്ഷനിൽ അഞ്ചാറു മാസം സുന്ദരമായ ജോലി. ഇടപ്പള്ളിയിൽ നിന്നും 10 മിനിറ്റ് കൊണ്ട് തൃപ്പൂണിത്തുറയിലും കാക്കനാടും എത്തുന്നു അവിടെനിന്ന് അതെ ടൈമിൽ തിരിച്ച് ഇടപ്പള്ളിയിലും എത്തുന്നു. ഇപ്പോഴും കൊറോണക്ക് മുൻപ് ഒന്നരമണിക്കൂറിൽ എത്താത്ത സ്ഥലങ്ങളാണ് ഇത് എന്ന് ഓർക്കണം. എവിടെയെങ്കിലും ഒരാൾക്ക് കൊറോണ സ്ഥിരീകരിച്ചാൽ ആ ഏരിയ കണ്ടെന്റ് കണ്ടെയ്ൻമെൻറ് സോൺ ആക്കി അടച്ച് ഇട്ടിരുന്നു. പലയിടത്തും ബുദ്ധിമുട്ടുകളും ഒക്കെ ഉണ്ടായിരുന്നു അതൊക്കെ തരണം ചെയ്തു കൊണ്ടാണ് ഫുഡ് സപ്ലൈ.
ജനങ്ങൾക്ക് പുറത്തേക്ക് ഇറങ്ങാൻ പറ്റാതെ ആയതോടെ പച്ച കറികളും പലചരക്ക് സാധനങ്ങൾ കൂടി ഈ ബാഗിൽ എത്തിക്കണമെന്ന ഓർഡർ കൂടിയായി. ചിലപ്പോൾ ഹെവി ലോഡ് ആയിരിക്കും ലുലുവിൽ നിന്നുമൊക്കെ ഓർഡർ അടിച്ച് ക്യൂ നിന്ന് സാധനം ചെക്ക് ചെയ്തു വണ്ടിയിൽ പലയിടത്തായി വച്ചു കെട്ടി ഒരുവിധം ബാലൻസ് ആയി നീങ്ങുമ്പോൾ ആയിരിക്കും കോള് വരുന്നത് അതോ ഡെലിവറി ചെയ്യുന്ന ആളല്ലേ ,ലൊക്കേഷൻ അതിൽ കാണിക്കുന്നതല്ല ലൊക്കേഷൻ രണ്ടുമൂന്നു കിലോമീറ്റർ മാറ്റമുണ്ട് ആ ലൊക്കേഷനിൽ എത്തിയിട്ട് വിളിക്കണേ ഒറിജിനൽ അപ്പോൾ അയച്ചുതരാം എത്ര കൂടുതൽ ഓടിയാലും അവരുടെ അടുത്ത് എത്തിച്ച ഒരു താങ്ക്സ് പോലും പറയാത്തവരാണ് ഭൂരിഭാഗം പേരും. കൂടുതൽ ഓടിയതിന് കമ്പനിക്ക് ഉത്തരവാദിത്തമില്ല.