മോഹൻലാലും പൃഥ്വിരാജും വീണ്ടും ഒന്നിക്കുന്ന ചിത്രം ലൂസിഫർ രണ്ടാം ഭാഗമായി യമ്പുരാൻ നിൽ ആയിരിക്കും. അത് വരാനുള്ള കാത്തിരിപ്പിലാണ് ഓരോ ആരാധകരും. ഇതിനിടയിൽ പൃഥ്വിരാജിന് നേരെയുള്ള രസകരമായ ട്രോളുകൾ സോഷ്യൽ മീഡിയകളിൽ ട്രെൻഡിങ് ആവുകയാണ്. പലർക്കും കാര്യം എന്താണെന്ന് പിടികിട്ടിയിട്ടില്ല. എന്നാൽ നമുക്ക് എല്ലാവർക്കും അറിയാം എന്താ സംഭവം എന്ന്. കഴിഞ്ഞ ദിവസങ്ങളിൽ സിനിമയുടെ പ്രമോഷന്റെ ഭാഗമായി പൊതുസ്ഥലങ്ങളിൽ പൃഥ്വി എത്തിയതും മോഹൻലാലിനെ കാണണമെന്ന് പറഞ്ഞു മടങ്ങിയതുമാണ് ട്രോളുകൾക്ക് വഴി വെച്ചിരിക്കുന്നത്.
അടുത്ത സിനിമയുടെ കാര്യം സംസാരിക്കാൻ ലാലേട്ടനെ കാണേണ്ടത് ഉണ്ട് എന്നും അദ്ദേഹം വിദേശത്ത് പോകും മുൻപ് കാണണമെന്നും പൃഥ്വിരാജ് പറയുന്ന വീഡിയോ സോഷ്യൽ മീഡിയകളിൽ വൈറൽ. ജനഗണമന എന്ന ചിത്രത്തിൻറെ വിജയാഘോഷത്തിന് ഇടയിൽ കുഞ്ചാക്കോയെ കണ്ടപ്പോളും ലാലേട്ടനെ കാണണം എന്ന് പൃഥ്വി പറഞ്ഞിരുന്നു.
ഇതിൻറെ വീഡിയോ മുൻപ് വൈറലായിരുന്നു. ഇതൊക്കെയാണ് പിന്നീട് ട്രോളിലേക്ക് വഴിവെച്ചത് ഇത് വലിയ രീതിയിലുള്ള ട്രോൾ ശല്യമായി മാറിയപ്പോൾ ആ ഒരു ചേട്ടൻ അനിയൻ ബന്ധത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങളും ആയി പലരും സോഷ്യൽ മീഡിയയിൽ എത്തുക എത്തുകയുണ്ടായി. പണ്ട് മോഹൻലാലിനോടൊപ്പം സിനിമ ചെയ്യാൻ പോയപ്പോൾ നിരവധി വിമർശനങ്ങൾ ഏറ്റുവാങ്ങിയിട്ടുണ്ട് പൃഥ്വിരാജ് എന്നാൽ ഇപ്പോൾ ഈ കാണിക്കുന്നത് ഒക്കെ ഒരു പ്രഹസനം ഒന്നുമല്ല .സ്നേഹവും ബഹുമാനവും അത് ഇങ്ങനെ ഒഴുകിക്കൊണ്ടിരിക്കും.