മല്ലു സ്റ്റോറിസിലേക്ക് സ്വാഗതം രചന മുഹമ്മദ് ഫൈസൽ ആനമങ്ങാട്. അയ്യേ… ഇതാണോ.. കല്യാണ ചെക്കൻ ഇത് കല്യാണ തന്തയാണ് ഇയാളെ കല്യാണ ചെക്കനെന്ന് വിളിക്കാൻ ആവില്ല. പന്തലിൽ കൂട്ടംകൂടി തിന്ന ഒരു ചെറുപ്പക്കാരന്റെ ശബ്ദം കേട്ട് അവിടെ കൂടിയവർ അടക്കി ചിരിച്ചു. ചില പെണ്ണുങ്ങൾ വായ പൊത്തി ചിരിച്ചു അടുത്തത് ബനാറസ് പട്ടും എടുത്ത് മണവാട്ടി ചമഞ്ഞ് നാണം കുണുങ്ങി ഇരിക്കുന്ന പുതുപെണ്ണിന് രേഖക്ക് 35 വയസ്സ് ഉള്ളൂ. ഈ പെണ്ണിന് എന്തിൻറെ അസുഖമാണ് ഒരു ജാതപദോഷം ഉണ്ടെന്നു കരുതി ഒരു കിളവന്റെ കൂടെ പോകാൻ, അവൾ കാശു മാത്രമേ നോക്കിക്കാണൂ കൂടെ നിന്ന ഒരു അയൽവാസി പെണ്ണ് പറഞ്ഞു ഇത് കേട്ട് ഒരു മധ്യവയസ്ക്ക ആ പറഞ്ഞ പെണ്ണിനെ നോക്കി ഒരു പച്ച ചിരി ചിരിച്ചു. നിനക്കും 35 വയസ്സായില്ലേ നല്ല ഒരു കെട്ടിയോൻ നിനക്ക് ഉണ്ടായിരുന്നില്ലേ ഒഴിവാക്കി പോന്നിട്ട് ഇപ്പോൾ.
വയസ്സൻ എങ്കിൽ വയസ്സൻ ഒരുത്തന്റെ കൂടെ ഇറങ്ങിപ്പോ എന്നിട്ട് മനുഷ്യരെ കളിയാക്ക് അവര് പറഞ്ഞു ആ പെണ്ണ് ആകെ നാണംകെട്ടു ആദ്യത്തെ രണ്ട് കെട്ടിയോൾമാരിലും കുട്ടികളില്ല ആരുടെ കുഴപ്പമാണോ ആവോ വേറെ ഒരുത്തി പറഞ്ഞു…. എന്ന് കരുതി ഇതിൽ ഉണ്ടായിക്കൂടാനില്ലല്ലോ അങ്ങേർക്ക് 55 വയസ്സ് ആയിട്ടുള്ളൂ. ഇനിയിപ്പോൾ അത് അങ്ങേരുടെ കുഴപ്പമാണെങ്കിൽ തന്നെ നിങ്ങൾക്ക് എന്താ? നിങ്ങളെല്ലാം അറിഞ്ഞിട്ട് തന്നെയല്ലേ കല്യാണത്തിന് സമ്മതിച്ചത്.ഒന്നും മിണ്ടാതെ എനിക്ക് പെണ്ണുങ്ങളെ ഇങ്ങനെ കുശുകുശുക്കാതെ ആ മധ്യവയസ്ക്ക പറഞ്ഞു. 55 കാരന്റെ മൂന്നാം കല്യാണമാണ് ഇത് ആദ്യ ഭാര്യ അർബുദം വന്നും രണ്ടാം ഭാര്യ വൃക്കയ്ക്ക് തകരാറു സംഭവിച്ചും മരിച്ചു.
ആദ്യ ഭാര്യ ലക്ഷ്മിക്കുട്ടിയുടെ കൂടെ പത്തുകൊല്ലവും രണ്ടാം ഭാര്യ സുനന്ദയുടെ കൂടെ ആറ് കൊല്ലവും മദനൻ ജീവിച്ചു ഇനി ഒരു കല്യാണം വേണ്ട എന്ന് മദനൻ ഉറപ്പിച്ചതാണ്. പക്ഷേ വയസ്സ് കൂടുന്തോറും മദനന് ആദി കൂടി. ആദി കയറി വേവലാതിയായ മദനൻ വയസ്സുകാലത്ത് ചൂടുവെള്ളം ഉണ്ടാക്കിത്തരാൻ ആരാ എന്റെ കണ്ണടഞ്ഞാൽ എന്ന അമ്മ എഴുതിയിടുന്ന നിർബന്ധത്തോടുകൂടി വഴങ്ങി പെണ്ണുകെട്ടാൻ തയ്യാറായി. രണ്ടുമാസം മുൻപ് ബ്രോക്കർ കുഞ്ഞഹമ്മദ് മദനന്റെ വീട്ടിൽ വന്നിരുന്നു.