മഴവിൽ മനോരമ എന്ന ചാനലിന് വേണ്ടി അമ്മ എന്ന താരസംഘടന ഒരുക്കുന്ന വിസ്മയകരമായ പരിപാടിയിൽ നിരവധി വിസ്മയിപ്പിക്കുന്ന മുഹൂർത്തങ്ങൾ ഉണ്ട് എന്ന് കാണിക്കുന്ന പ്രമോകളാണ് അടുത്ത ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. അതിൽ തന്നെ ആരാധകരെ വിസ്മയിപ്പിക്കുന്ന ഒരു ഫ്രെയിം അവർ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുകൊണ്ട് കാര്യങ്ങൾ പറയുന്നു മലയാള സിനിമയുടെ ആ വിസ്മയിപ്പിക്കുന്ന മുഖങ്ങൾ സിനിമ എന്താണെന്നും സിനിമ എങ്ങനെയാണെന്നും ആ മുഖങ്ങൾ അവർ കാണിച്ചുകൊണ്ടാണ് അവർക്ക് പല കാര്യങ്ങളും പറയാനുണ്ടായിരുന്നത്.
സിനിമയെ പ്രണയിക്കാൻ പ്രേരിപ്പിച്ചവർ ഒരു ഒറ്റ ഫ്രെയിമിൽ. ബാല്യവും കൗമാരവും ആഘോഷവും മനോഹരമാക്കി മാറ്റി തന്നവരിൽ പ്രധാനികൾ. സിനിമ എന്ന അത്ഭുതത്തെ ജീവിതത്തോട് ചേർത്തുനിർത്തി തന്നവർ. സ്ക്രീനിൽ തെളിയുന്ന ആ വിസ്മയത്തിൽ നിന്നും ചിരിക്കാനും ചിന്തിപ്പിക്കാനും കരയാനും ത്രില്ലടിപ്പിക്കാനും ആഘോഷമാക്കാനും പഠിപ്പിച്ചു തന്നവർ. ഈ കാണുന്ന ഫോട്ടോയും ട്വന്റി20 തന്ന ആഘോഷമാണ് സമ്മാനിക്കുന്നത്.
ഒപ്പം അതിലേറെ സന്തോഷവും. ഇതിഹാസങ്ങൾ ഒന്നിച്ച് ഇങ്ങനെ ഒരു ഒറ്റ ഫ്രെയിമിൽ സന്തോഷത്തോടെ ചിരിച്ചിരിക്കുന്ന ഈ കാഴ്ച ഒരു സിനിമ പ്രേമിയെ സംബന്ധിച്ച് വിസ്മയം തന്നെയാണ്. ലാലേട്ടൻ, ജോഷി സാർ, മമ്മൂക്ക, പ്രിയൻ സാർ, സത്യൻ സാർ ഒറ്റ ഫ്രെയിമിൽ ഈ രാജകീയമായ മുഖങ്ങൾ കണ്ട് ആരാധകരും അതിശയിച്ചു അതിൽ തന്നെ കൗതുകത്തോടെ തിരിഞ്ഞുനോക്കുന്ന മോഹൻലാലിനെ നന്നായി ബോധിച്ചു. വിസ്മയിപ്പിക്കുന്ന പല കാഴ്ചകളും ഈ പരിപാടിയിൽ ഉണ്ട് എന്ന് കാണിക്കുകയാണ് ഓരോ പ്രമോയിലും. അതിൽ ഓരോ പ്രമോയിലും വരുന്ന പല ഷൂട്ടുകളും ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ്.