മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ശ്യാം കല്ലുകുഴിയിൽ. ഓണ സീസൺ ആയതുകൊണ്ട് തന്നെ തൂണുകടയിൽ ഒക്കെ വലിയ തിരക്കാണ്. റോഡിൻറെ ഇരുവശങ്ങളും ഉള്ള വഴിയോരക്കച്ചവടക്കാരുടെ അരികിൽ ആളുകൾ സാധനങ്ങൾ വാങ്ങാൻ തിരക്ക് കൂട്ടുന്നുണ്ട്. ആ തിരക്കിനിടയിലും ഓരോ കടകൾക്കു മുൻപിലും എന്തോ നോക്കി നടക്കുകയാണ് ലീല. പഴയ നരച്ച ഒരു കോട്ടൺ സാരിയാണ് അവരുടെ വേഷം അന്വേഷിച്ചത് കണ്ടെത്തിയത് പോലെ ആ വാടിയ മുഖത്ത് പെട്ടെന്ന് സന്തോഷം വന്നു. അവർ മുന്നിൽ കണ്ട തുണിക്കടയിലേക്ക് കേറി .കടയിൽ നല്ല തിരക്കുണ്ട് ആളുകൾ സാധനങ്ങൾ തിരഞ്ഞെടുക്കുന്ന തിരക്കിലാണ്.
ജോലിക്കാർ വസ്ത്രങ്ങളുടെ സവിശേഷതകൾ പറഞ്ഞ കസ്റ്റമറെ കൊണ്ട് സാധനങ്ങൾ വാങ്ങിപ്പിക്കാനുള്ള തിരക്കിലും. മോനെ.. ആ ഉടുപ്പിന് എന്താ വില? ആ ചെറിയ കടയിൽ തൂക്കി ഇട്ടിരിക്കുന്ന കുഞ്ഞു പാവാടയിലും ഉടുപ്പിലും നോക്കിക്കൊണ്ട് ചിരിച്ചുകൊണ്ട് അവർ ചോദിച്ചു. ഇതൊക്കെ വില കൂടിയതാണ് കുറഞ്ഞ സാധനങ്ങൾ ഒക്കെ പുറത്ത് ബാസ്കറ്റിൽ കിടപ്പുണ്ട് നോക്കി എടുത്തോ… കടക്കാരൻ അവരോടുള്ള നീരസം മറച്ചുവയ്ക്കാതെ പറഞ്ഞു. പുറത്തുള്ള ഭാസ്കറ്റിൽ ശ്രദ്ധിക്കാതെ അവരുടെ നോട്ടം പാവാടയിലും ആ ഉടുപ്പിലും ആയിരുന്നു. അല്ല മോനെ…
ആ ഉടുപ്പിന് എത്ര രൂപയാണെന്ന് ഒന്നു പറയാമോ? അവസാനമായി വീണ്ടും അവർ ചോദിച്ചു .. അതിന് ആയിരം രൂപയുടെ അടുത്ത് വരും കയ്യിൽ പൈസയുണ്ടോ? കടക്കാരന്റെ പുച്ഛത്തിലുള്ള ശബ്ദം കേട്ടപ്പോൾ അവർ തന്നെ കയ്യിലുള്ള ബാഗിൽ ഒന്ന് തപ്പി നോക്കി. അവർക്കറിയാം അവരുടെ കയ്യിൽ അത്രയും പൈസയില്ലെന്ന്. ഒന്നുകൂടി ആ ഉടുപ്പ് നോക്കിക്കൊണ്ട് അവർ കടയിൽ നിന്നും പുറത്തേക്ക് ഇറങ്ങി. ആ തിരക്കിലൂടെ മുന്നോട്ട് നടന്നു. ഓരോന്നു വരും അതിന് എത്രയാ ഇതിനത്രെ എന്നും ചോദിച്ചു എന്നാൽ ഒട്ടു വാങ്ങുമോ അതും ഇല്ല മനുഷ്യനെ വെറുതെ ബുദ്ധിമുട്ടിക്കുവാൻ. കടയിൽ ഉള്ളവരോട് കടക്കാരൻ ഉച്ചത്തിൽ പറഞ്ഞ വാക്കുകൾ തിരക്കിനിടയിലും അവരുടെ ചെവിയിലെത്തി. വീടിൻറെ അവടുത്തേക്ക് എത്തുമ്പോഴേക്കും അമ്മു മോളുടെ ഉച്ചത്തിലുള്ള കളിയും ചിരിയും കേൾക്കാമായിരുന്നു. അതുകേട്ട് തുടങ്ങിയപ്പോൾ അവരുടെ മുഖത്ത് ചിരി പടർന്നു തുടങ്ങി.