`

വിക്ക് കാരണം എല്ലാവരും പരിഹസിച്ച പെൺകുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ കണ്ടു നാട്ടുകാർ ഞെട്ടി.

മല്ലുസ്സ് സ്റ്റോറിസിലേക്ക് സ്വാഗതം. രചന ശ്യാം കല്ലകുഴിയിൽ.ആ.. അമ്മാമേ.. നീ അത് മുഴുവിപ്പിക്കാൻ നിൽക്കാതെ പോകാൻ നോക്ക് മോളെ കാർത്യായനിയമ്മ ഇടയ്ക്ക് കയറി പറഞ്ഞു. നീതു ചിരിച്ചുകൊണ്ട് പോകാൻ ഇറങ്ങി പെട്ടെന്ന് എന്തോ ഓർത്തത് പോലെ തിരികെ വന്ന് കാർത്യായിനിയുടെ കവിളിൽ ഒരുമ നൽകി. കൈവീശി കാണിച്ചുകൊണ്ട് നീ ഇത് വേഗം നടന്നു. നീതു നടന്നു പോകുന്നതും നോക്കി കാർത്യായനി വീട്ടിൽ വാതിലിൽ ചാരിനിന്നു.

   

നീതുവിനെ ജന്മം നൽകിക്കൊണ്ട് അവളുടെ അമ്മ ഈ ലോകത്ത് നിന്ന് വിട പറഞ്ഞു .അമ്മയെ കൊന്നവൾ എന്നു പറഞ്ഞ് അവരെ തനിച്ചാക്കിയ അവളുടെ അച്ഛൻ ആരോടും പറയാതെ എങ്ങോട്ട് പോയി .അന്നുമുതൽ അവളുടെ അച്ഛനും അമ്മയും എല്ലാം അവളുടെ അമ്മയായ കാർത്യായനി അമ്മയാണ്. ഒരുപാട് കഷ്ടപ്പെട്ടാണ് അവർ നീതുവിനെ വളർത്തിയത്. കുഞ്ഞുനാളിലെ അവൾക്ക് സംസാരിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നെങ്കിലും അത് അത്ര കാര്യമാക്കിയില്ല. വളർന്നുവരും തോറും അവൾക്ക് സംസാരിക്കാൻ ഉള്ള ബുദ്ധിമുട്ടും വിക്കും കൂടി വന്നു. പലരെയും കണ്ടു പല ചികിത്സയും നടത്തിയെങ്കിലും പൂർണ്ണമായും അവളുടെ വിക്ക് മാറിയില്ല. കൂട്ടുകാർക്കിടയിലും സ്കൂളിലും അവൾ എന്നും ഒരു പരിഹാസ കഥാപാത്രമായി മാറി.

ഓരോ ദിവസത്തെ വിശേഷങ്ങളും അമ്മൂമ്മയുടെയും മടിയിൽ കിടന്നു പറയുമ്പോൾ ക്ഷമയോടെ അവർ അവളുടെ വാക്കുകൾ കേട്ടിരിക്കാനും അവളുടെ വിഷമം മനസ്സിലാക്കി അവളെ ആശ്വസിപ്പിക്കാനും അവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. തന്നെ കഷ്ടപ്പെട്ട് വളർത്തുന്ന അമ്മയെ കാണുമ്പോൾ അവളുടെ ഉള്ളിലും വിഷമമാണ്. പഠിച്ച് ജോലി വാങ്ങി അമ്മൂമ്മയെ പൊന്നുപോലെ നോക്കണം എന്ന ആഗ്രഹ മാത്രമേ അവൾക്കുള്ളൂ. പഠിപ്പ് കഴിഞ്ഞ് ജോലിക്കായി ഒരുപാട് ശ്രമിച്ചു എങ്കിലും പലയിടത്തുനിന്നും അവഗണന ആയിരുന്നു ഫലം .എങ്കിലും ഇപ്പോൾ ചെറിയ ഒരു ജോലിയുണ്ട് രണ്ടു വയറുകൾ കഴിഞ്ഞുപോകാൻ അത് മതിയായിരുന്നു.