`

ഈ പെണ്ണിനെ സംഭവിച്ചത് അറിഞ്ഞു അമ്മയുടെ കണ്ണുകൾ നിറഞ്ഞു.

മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. രചന അമ്മു സന്തോഷ്. ഇതെന്താ മോളെ കയ്യിലും കാലിലും ഒക്കെ എന്തോ കടിച്ച പോലെ കിടക്കുന്നത്. അമ്മ സീതയുടെ കൈയ്യിലും കാലിലും തൊട്ടുനോക്കി അവൾ ഒന്നു പതറിവിൻ വിമ്മിഷ്ടത്തോടെ മിണ്ടാതിരുന്നു. ഗർഭിണിയാണെന്ന് ഓർമ്മവേണം അവൻ എന്നെ പിരിഞ്ഞിരിക്കാൻ വയ്യാ എന്നും പറഞ്ഞ് ഇവിടെ നിർത്തിയിരിക്കുന്നത് എനിക്ക് തീരെ ഇഷ്ടപ്പെടുന്നില്ല. ഇവിടെ ആരുണ്ട് അതിന് ഉത്തരം പറഞ്ഞത് അവളുടെ ഭർത്താവ് അജയ് ആയിരുന്നു. അയ്യോ അമ്മേ അത് പേടിക്കേണ്ട സഹായത്തിന് ഒരു സ്ത്രീ വരും ഇവൾക്ക് ഇവിടെ ഒരു ജോലിയും ഇല്ല. അവൻ എപ്പോഴും അവളെ ചുറ്റിപ്പറ്റി നിൽക്കുകയാണല്ലോ എന്ന് അവർ ഓർത്തു.

   

പ്രസവം വരെ ഉള്ളൂ അജയ് ഇവളെ ഇവിടെ നിർത്താൻ പറ്റുന്നത് അതുകഴിഞ്ഞ് ഞാൻ കൊണ്ടുപോകും. പ്രസവരക്ഷയൊക്കെ ജോലിക്കാർ ചെയ്താൽ ശരിയാകില്ല. അവർ തീർത്ത് പറഞ്ഞു. സീതയ്ക്ക് തന്നോട് എന്തോ പറയാൻ ഉണ്ടെന്ന് അവർക്ക് തോന്നുന്നുണ്ടായിരുന്നു. പക്ഷേ അവൻ അവിടെ നിന്നു നിന്നത് കൊണ്ടായിരിക്കും അവൾ ഒന്നും പറഞ്ഞില്ല. പ്രസവിച്ചു കഴിഞ്ഞപ്പോൾ ഒരു യുദ്ധം തന്നെ വേണ്ടിവന്നു അവളെ സ്വന്തം വീട്ടിൽ കൊണ്ടുപോകാൻ. ഒടുവിൽ അവൻറെ വീട്ടുകാർ കൂടി പറഞ്ഞപ്പോൾ അവന് സമ്മതിക്കേണ്ടി വന്നു. പ്രസവിച്ചു കിടക്കുന്ന പെണ്ണിനെ കാണാൻ ഭർത്താവ് വരുന്നത് അത്ര നല്ലതല്ല എന്ന് പ്രസവ രക്ഷയ്ക്ക് വന്ന ജാനകി പറഞ്ഞപ്പോൾ അമ്മ അത്ര കാര്യമാക്കിയില്ല.

പുതിയ തലമുറ ഇങ്ങനെയൊക്കെയാണ് നമ്മൾ വല്ലതും പറഞ്ഞാൽ പഴഞ്ചൻ ആണെന്ന് പറഞ്ഞു അവരുടെ വായ അടപ്പിച്ചു കളയും. പക്ഷേ അവൻ പോയി കഴിഞ്ഞ് രാത്രി അവൾ ധീനം ദിനമായ കരയുന്നത് കണ്ടപ്പോൾ കാര്യം ചോദിച്ചു മാറിടങ്ങളിലെ മുറിവും തുടയിടുക്കി രക്തസ്രാവവും കണ്ട് ഞെട്ടിപ്പോയി. സ്വസ്ഥത തരില്ല അമ്മെ വയ്യെങ്കിൽ പോലും ഇങ്ങനെ ഉപദ്രവിച്ചുകൊണ്ട് ഇരിക്കും. അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് പറഞ്ഞു.. ഇത് നിന്നെ കൊണ്ട് കൊള്ളാഞ്ഞിട്ടാ.. ഞാൻ പറഞ്ഞു തന്നിട്ടുണ്ടോ ഭർത്താവ് എപ്പോഴും എന്ത് ചോദിച്ചാലും അനുവദിച്ചു കൊടുത്തേക്കണം എന്ന്. ഭർത്താവ് ആണെങ്കിലും നിന്റെ ഇഷ്ടമില്ലാതെ നിന്റെ സമ്മതമില്ലാതെ നിൻറെ ദേഹത്ത് തൊടാൻ സമ്മതിക്കേണ്ട.