`

അവതാർ രണ്ടിന് ഒപ്പം ബറോസ് വരുന്നു?.

കഴിഞ്ഞദിവസമാണ് ആൻറണി പെരുമ്പാവൂർ ഒരു ബിഗ് അനൗൺസ്മെൻറ് ഓഗസ്റ്റ് 17ന് ഉണ്ടാകും എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ എത്തി കാര്യങ്ങൾ പറഞ്ഞത് .ചിങ്ങം ഒന്നിന് ഒരു പ്രഖ്യാപനം ഉണ്ടാകും എന്ന് പറഞ്ഞപ്പോൾ ആരാധകർ എല്ലാം കരുതിയത് ഒരു പുതിയ ചിത്രത്തെക്കുറിച്ച് തന്നെയാണ്. എന്നാലും മറ്റു പല അപ്ഡേറ്റുകളും പറയാൻ ഉണ്ട് മോഹൻലാലുമായി ബന്ധപ്പെട്ട് എന്ന് എടുത്തു പറയേണ്ടതാണ് .എന്നാൽ ഭൂരിപക്ഷം ആളുകളും പറയുന്നത് മോഹൻലാലിന്റെ പുതിയൊരു സിനിമയുടെ അനൗൺസ്മെന്റ് നടത്തും എന്ന് തന്നെയാണ് .ഏറ്റവും കൂടുതൽ പറഞ്ഞു കേൾക്കുന്നത് ദൃശ്യം ത്രീ തന്നെയാണ്.

   

മറ്റു മോഹൻലാൽ സിനിമകളും അണിയറയിൽ ഒരുങ്ങുന്നുണ്ട്. അത് നേരത്തെ തന്നെ പുറത്തുവന്നിരുന്നു .ഒഫീഷ്യലായി അനൗൺസ്മെൻറ് നടത്തിയില്ല എന്നത് മാത്രമേയുള്ളൂ. ആ ഒരു ഓഫീഷ്യൽ അനൗൺസ്മെൻറ് ചിങ്ങം ഒന്ന് ഓഗസ്റ്റ് 17ന് നടത്തുംം ചിലപ്പോൾ ഒന്നര ദിവസം സിനിമകളുടെ അനൗൺസ്മെൻറ് നടത്തിയാലോ. ജിത്തു ജോസഫ് ഒരുക്കുന്ന ദൃശ്യം ത്രീയിലെ അനൗൺസ്മെൻറ് ഉണ്ടാകും എന്ന് ഒരു വിഭാഗം ഉറപ്പിക്കുകയാണ് എന്നാൽ നേരത്തെ പറഞ്ഞത് പോലെ തന്നെ മറ്റു സിനിമകളുടെ അനൗൺസ്മെൻറ് പ്രതീക്ഷിക്കാം.

അനൂപ് സത്യം ഒരുക്കാൻ പോകുന്ന ഒരു മോഹൻലാൽ ചിത്രത്തിൻറെ സൂചനകൾ നേരത്തെ തന്നെ പുറത്തുവന്നിരുന്നു. അങ്ങനെയൊരു ചിത്രം അണിയറയിൽ സംഭവിക്കുന്നുണ്ട് അതിൻറെ അനൗൺസ്മെൻറ് ആയിരിക്കാം. ടിനു പാപ്പച്ചൻ മോഹൻലാൽ ചിത്രത്തിൻറെ സൂചനകളും അണിയറയിൽ വലിയ രീതിയിൽ ഉള്ള വർത്തമാനങ്ങൾക്ക് ഇടം വന്നതാണ്. ടിനു പാപ്പച്ചൻ മോഹൻലാൽ ഒന്നിക്കുന്ന ആ പ്രഖ്യാപനം ആയിരിക്കാം ഒന്നെങ്കിൽ നടത്താൻ പോകുന്നത്.