മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. നീ അച്ഛനെ കൊണ്ട് വേറെ കല്യാണം കഴിപ്പിച്ച് നൈസായിട്ട് അച്ഛനെ ഒഴിവാക്കിയതാണ് അല്ലേ. ബിജുവിന്റെ ചോദ്യം കേട്ടപ്പോൾ രവി ചിരിച്ചുകൊണ്ട് പറഞ്ഞു, എനിക്ക് എൻറെ അച്ഛനെ ഒഴിവാക്കേണ്ട ആവശ്യമില്ല. ഞാൻ ചെയ്തത് തെറ്റാണ് എന്ന് എനിക്ക് തോന്നുന്നില്ല. പിന്നെ എന്തിനാ നീ നിൻറെ അച്ഛനെ ഇവിടെ നിന്നും മാറ്റിയത്. അത്യാവശ്യം ആയിരുന്നു. നിനക്കറിയോ ബിജു എന്റെ അമ്മ എനിക്ക് 10 വയസ്സ് ഉള്ളപ്പോൾ മരിച്ചതാണ് പിന്നെ അച്ഛൻ എനിക്കുവേണ്ടി ജീവിച്ചു.
എന്ന് എനിക്കൊരു കുടുംബമായി ഞാനും ഭാര്യയും രാവിലെ ജോലിക്ക് പോയി വൈകീട്ട് വരുന്നത് വരെ അച്ഛൻ ഒറ്റയ്ക്കാണ് വീട്ടിൽ എന്റെ മകനൊക്കെ ഇന്നത്തെ തിരക്കുപിടിച്ച ലോകത്തിനൊപ്പം ഓടുകയാണ്. കുറ്റം പറയാൻ പറ്റില്ല കാലം മാറി അച്ഛനും മിണ്ടാനോ പറയാനോ ആരുമില്ലാതെ ഒറ്റയ്ക്ക്. അച്ഛൻ അത്ര വലിയ പ്രായമൊന്നും ഇല്ല പക്ഷേ ഒറ്റപ്പെടൽ സംസാരിക്കാൻ ആരും ഇല്ലാത്ത അവസ്ഥ അതൊക്കെ അച്ഛനെ ശരിക്കും ഒരു വയസ്സൻ ആക്കി. ഉള്ളതിലും കൂടുതൽ വയസ്സുള്ളതുപോലെ അച്ഛന് ഒരു കൂട്ടു വേണമെന്ന് ഒരിക്കലും ആവശ്യപ്പെട്ടിട്ടില്ല. പക്ഷേ മനുഷ്യനല്ലേ വയസ്സാകും തോറും.
മനുഷ്യരെ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത് എന്താണെന്ന് അറിയാമോ സംസാരിച്ചിരിക്കാൻ ഒരു കൂട്ട്. നീ കണ്ടിട്ടില്ലേ മുത്തശ്ശന്മാരും മുത്തശ്ശന്മാരും ഒക്കെ ആരെ കണ്ടാലും സംസാരിച്ചിരിക്കുന്നത്. എങ്കിലും അത് നല്ല സ്ത്രീയാണോ? അതെ അവരെ പറ്റി ഞാൻ നല്ല രീതിയിൽ അന്വേഷിച്ചു കുടുംബത്തെ നോക്കി സ്വയം ജീവിക്കാൻ മറന്ന ഒരു സ്ത്രീ. അവർക്ക് ബന്ധങ്ങളുടെ വിലയറിയാം. സ്നേഹിക്കാൻ അറിയാം. അവരും ഒരു കൂട്ട് ആഗ്രഹിച്ചിരുന്നു. അവര് ഇപ്പോൾ എന്റെ അമ്മയാണ് അമ്മയെപ്പോലെ എന്നല്ല അമ്മയായി കാണാൻ ആണ് ഞാൻ ശ്രമിക്കുന്നത് പിന്നെ അച്ഛനെയും അമ്മയെയും മാറ്റി താമസിപ്പിച്ചത് ഇഷ്ടക്കുറവ് കൊണ്ടല്ല അച്ഛൻറെ ഏറ്റവും വലിയ ആഗ്രഹമാണ് തറവാട് മുറ്റത്ത് ഒരു വീട് അവിടെ താമസിക്കാൻ. പിന്നെ അവർ കുറച്ച് സ്വാതന്ത്ര്യത്തോടെ താമസിക്കട്ടെ എന്ന് വിചാരിച്ചു. ഞങ്ങളുടെ കൂടെ ആകുമ്പോൾ രണ്ടാൾക്കും സംസാരിക്കാൻ തന്നെ മടിയാണ്.