`

ഉപ്പൻ വീട്ടിൽ വന്നാൽ ഉടൻ ഇങ്ങനെ ചെയ്യൂ, സന്തോഷം ഫലം.

ഉപ്പൻ, ചെമ്പോത്ത്, ചകോരം, ഈശ്വര പക്ഷി എന്നിങ്ങനെയെല്ലാം ഈ പക്ഷിക്ക് പേരുണ്ട്. ഈ പക്ഷിയുടെ സാന്നിധ്യമുള്ള വീടുകൾക്ക് ഏതെങ്കിലും തരത്തിലുള്ള സന്തോഷകരമായ കാര്യങ്ങൾ കാണുന്നതിനും കേൾക്കുന്നതിനും സംഭവിക്കുന്നതിനും ഇടയുണ്ട് എന്നാണ് കാണിക്കുന്നത്. ഏതെങ്കിലും കാര്യത്തിനായി നാം ഇറങ്ങുന്ന സമയത്ത് നമുക്ക് മുന്നിൽ കണി കാണുന്ന പോലെയാണ് ഈ പക്ഷിയെ കാണുന്നത് എന്നുണ്ടെങ്കിൽ, ആ ഇറങ്ങിയ കാര്യം വളരെ മംഗളകരമായി തന്നെ നടക്കും എന്നതിന്റെ തെളിവാണ് പക്ഷിയെ കാണുന്നത്. ഈശ്വരാനുഗ്രഹം ഉള്ള മണ്ണിലും വീടുകൾക്കുമാണ് ഈ പക്ഷിയുടെ സാന്നിധ്യം അറിയാൻ ആകുന്നത്.

   

രാവിലെ ഉണരുന്ന സമയത്ത് ഈ പക്ഷിയെ എന്തെങ്കിലും തരത്തിൽ കാണാനിടയായാൽ മനസ്സിലാക്കിക്കൊള്ളുക അന്ന് വീട്ടിൽ എന്തെങ്കിലും തരത്തിലുള്ള മംഗളകരമായ കാര്യം നടക്കും എന്നത്. ഇത്തരത്തിൽ ഉപ്പനെ കാണുന്ന മാത്രയിൽ തന്നെ ഇരു കൈകളും കൂപ്പി തൊഴേണ്ടതുണ്ട്. അതുപോലെതന്നെ അമ്മേദിവസം പ്രത്യേകമായി ദേവിക്ക് നിവേദ്യം സമർപ്പിക്കുകയും ചെയ്യാം. ഇങ്ങനെയെല്ലാം ചെയ്യുന്നത് വളരെ വലിയ ഐശ്വര്യങ്ങൾക്ക് വഴിവയ്ക്കും.

ഒരിക്കലും ഈ പക്ഷിയെ നിങ്ങളുടെ വീട്ടിലോ വീട്ടു പരിസരത്തോ കാണുന്ന സമയത്ത് ആട്ടിപ്പായിക്കരുത്. നിങ്ങളുടെ വീടിനുണ്ടാകുന്ന ഐശ്വര്യം ഇങ്ങനെ ഈ പക്ഷിയെ ആട്ടിപ്പായിക്കുന്നതിലൂടെ ഇല്ലാതാകാൻ ഇടയുണ്ട്. അതുകൊണ്ടുതന്നെ സന്തോഷത്തോടുകൂടി ഈ പക്ഷിയെ കാണുന്നതിനും പരിചരിക്കുന്നതിനും ശ്രമിക്കാം. കുചേലൻ കൃഷ്ണനെ കാണാനായി പോകുന്ന സമയത്ത് ചകോര പക്ഷിയെ കണ്ടുകൊണ്ടാണ് ഇറങ്ങുന്നത് എന്നതുകൊണ്ട് തന്നെ കുചേരനെ അതിനുശേഷം ഉള്ള ജീവിതം വളരെ സമ്പന്ന പൂർണമായി. ഇതാണ് ചകോര പക്ഷിയെ കുറിച്ചുള്ള ഐതിഹ്യം.