`

ഇതിന്റെ കന്നിമൂല ഈ രീതിയിൽ സൂക്ഷിച്ചു നോക്കൂ വ്യത്യാസം കാണാം.

ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ ദിക്കുകളും വാസ്തുവും വളരെയധികം ശ്രദ്ധിച്ചുവേണം പണിയാൻ. ഈ വാസ്തു നോക്കാതെ പണിയുന്ന പേരുകൾക്ക് പലതരത്തിലുള്ള ദോഷവശങ്ങൾ ഉണ്ടാകാൻ ഇടയുണ്ട്. എപ്പോഴും വീട്ടിൽ ഉണ്ടാകുന്ന പല ദോഷങ്ങളുടെയും കാരണം വീടിന്റെ വാസ്തുവിലുള്ള പ്രശ്നങ്ങൾ ആയിരിക്കും. അതുകൊണ്ടുതന്നെ ഒരു വീട് പണിയുന്ന സമയത്ത് ഇതിന്റെ എല്ലാ ദിക്കുകളും വളരെ കൃത്യമായി നോക്കി വേണം പണിയാൻ. ഏറ്റവും പ്രധാനമായും വീടിന്റെ കന്നിമൂല നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഒരു വീടിന്റെ തെക്ക് പടിഞ്ഞാറ് മൂലയാണ് കന്നിമൂല എന്ന് അറിയപ്പെടുന്നത്.

   

കന്നിമൂല ഉയർന്ന രീതിയിൽ ആയിരിക്കണം വീട് പണിയുന്ന സമയത്ത് ഉണ്ടായിരിക്കേണ്ടത്. കന്നിമൂലയുടെ ഭൂമി ഉയർന്നാണ് എപ്പോഴും നിൽക്കേണ്ടത്. ഈ ഭാഗത്ത് വേസ്റ്റ് കുഴികളോ അല്ലെങ്കിൽ അഴുക്കുചാലുകളോ വെള്ളം വരുന്ന തോടുകൾ ഒന്നും പാടുള്ളതല്ല. ഈ ഭാഗത്ത് കൂടി വീട്ടിലേക്കുള്ള വഴി വരുന്നതും ദോഷം ചെയ്യും. ഏറ്റവും പ്രധാനമായും ഈ കന്നിമൂലയിൽ വീടിന്റെ പ്രധാന മുറി വരുന്നതാണ് ഏറ്റവും ഉപകാരപ്രദം.

ആ വീട്ടിലെ ഗൃഹനാഥനും ഗൃഹനാഥയും ഉള്ള മുറിയാണ് ഈ ഭാഗത്ത് വരുന്നത് കൂടുതൽ ഉചിതം. വീട്ടിൽ അലമാര പണപ്പെട്ടി എന്നിവയെല്ലാം സൂക്ഷിക്കേണ്ടതും ഈ മുറിയിൽ തന്നെയാണ്. ഈ മുറിയിൽ ഉള്ള കട്ടിലിന്റെ സ്ഥാനം തെക്കോട്ട് തല വയ്ക്കുന്ന രീതിയിലായിരിക്കണം. തെക്കോട്ട് തലവച്ച് വടക്കോട്ട് കാലു വച്ച് കിടക്കുന്നതാണ് ഏറ്റവും ഉത്തമം. ഈ ഭാഗത്തുള്ള മുറിയിൽ വച്ച് ശിവ മന്ത്രം ജഭിക്കുന്നത് വളരെ ഉത്തമമാണ്.