`

ശത്രുവിനെ ഇല്ലാതാക്കാൻ ഇനി കടുക് പ്രയോഗം മാത്രം മതി.

പലപ്പോഴും നാം നല്ല ഒരു അവസ്ഥയിലേക്ക് എത്തുന്ന സമയത്ത് മറ്റുള്ള ആളുകളുടെ കണ്ണേറോ , ശത്രു ദോഷമോ നമ്മെ വലയ്ക്കാറുണ്ട്. ഇത് നമ്മുടെ സൗഭാഗ്യങ്ങളെ നഷ്ടപ്പെടുത്താനോ അല്ലെങ്കിൽ നമ്മുടെ സന്തോഷങ്ങൾ നഷ്ടപ്പെടുത്താനോ എല്ലാം കാരണമാകാറുണ്ട്. ഇതുവഴി സമാധാനമില്ലാത്ത ഒരു ജീവിതത്തിലേക്ക് നാം എത്തിച്ചേരാറുണ്ട്. എന്നാൽ ഇത്തരത്തിലുള്ള ശത്രു ദോഷങ്ങളെല്ലാം ഇല്ലാതാക്കുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ഇരുന്നുകൊണ്ട് ചെയ്യാനാകുന്ന ഒരു പ്രയോഗമാണ് കടുക് കൊണ്ടുള്ള പ്രയോഗം. ഇതിനായി നാം രാത്രി വിളക്ക് കൊളുത്തുന്ന സമയത്ത് ഒരു പാത്രത്തിൽ അല്പം കടുക് എടുത്തുവച്ച് പ്രാർത്ഥിക്കാവുന്നതാണ്.

   

മഹാദേവനെയാണ് ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്കായി നാം അഭയം പ്രാപിക്കേണ്ടത്. ഇത്തരത്തിൽ ഓം നമോ നാരായണായ എന്ന ജപം ജപിച്ചുകൊണ്ട് നിലവിളക്ക് വെച്ച് പ്രാർത്ഥിച്ച്, നല്ലപോലെ മനസ്സുരുകി നമുക്ക് ആവശ്യമുള്ളതെല്ലാം പറഞ്ഞ് പ്രാർത്ഥിച്ച് ഈ കടുക് പാത്രത്തിൽ എടുത്തു വച്ചിട്ടുള്ളത് അല്പം കർപ്പൂരം ഒരു തലത്തിൽ എടുത്ത് നമ്മുടെ വീടിന്റെ പ്രധാന വാതിലിന് അടുത്തേക്ക് നടന്നു അവിടെ താഴെ വെച്ച് ഈ താലത്തില് കർപ്പൂരം കത്തിച്ച് കടുക് ഇതിന് മുകളിലേക്ക് ഇട്ടു കൊടുക്കാവുന്നതാണ്.

ഇത്തരത്തിൽ കടുക് പൊട്ടി നശിക്കുന്നതിലൂടെ നമ്മുടെ ശത്രു ദോഷവും പൊട്ടി നശിച്ചു ഇല്ലാതാകുന്നു. അതിനോടൊപ്പം തന്നെ എല്ലാദിവസവും അടുപ്പിച്ച് ശനിയാഴ്ചകളിൽ മഹാദേവക്ഷേത്രങ്ങളിൽ ചെന്ന് മൃത്യുഞ്ജയ പുഷ്പാഞ്ജലി നടത്തുന്നതും ഉത്തമമാണ് എന്നാൽ ഇത് വീട്ടിലുള്ള എല്ലാ ആളുകളുടെയും പേരിൽ നടത്തേണ്ടതുണ്ട്. കുടുംബമായോ ഒറ്റയ്ക്ക് പോയിട്ടും ഈ മൃത്യുഞ്ജയ പുഷ്പാഞ്ജലി എല്ലാം ശനിയാഴ്ചകളിലും ചെയ്യുന്നത് ഉത്തമമാണ്.