മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന നവാസ് ആമണ്ടൂർ. ഭാര്യയുടെ മൊബൈലിൽ ഡിസ്പ്ലേയിൽ ഇങ്ങനെ ഒരു മെസ്സേജ് കണ്ടാൽ ഏതൊരു ഭർത്താവും പകച്ചു പോകും. നാളെ രാവിലെ നമുക്ക് പോകാം ഞാൻ വണ്ടിയുമായി വരാം എല്ലാം ഞാൻ ഒരുക്കിയിട്ടുണ്ട്. ചായ കുടിക്കുന്ന നേരത്ത് മേശയിൽ മനാഫിന്റെ അരികിൽ ഉണ്ടായിരുന്ന ജെസ്സിയുടെ വാട്സപ്പിൽ വന്ന മെസ്സേജ് ഡിസ്പ്ലേയിൽ കണ്ടത്. അങ്ങനെ ഒരു മെസ്സേജ് ഉള്ളിൽ നിന്നും ഒരു കിളി പറന്നു പോയി. മൊബൈൽ കയ്യിലെടുത്ത് വാട്സ്ആപ്പ് ഓപ്പൺ ചെയ്തു ഇത്രയും നാൾ നീ സഹിച്ചില്ലേ ക്ഷമിച്ചില്ലേ ഇനി വേണ്ട.. അയാൾ നിന്റെ കെട്ടിയോൻ നേരെയാകുമെന്ന് എനിക്ക് തോന്നുന്നില്ല, ജെസ്സി നീ എൻറെ കൂടെ പോരെ പൊന്നുപോലെ ഞാൻ നോക്കാം അപ്പോൾ മക്കളോ? മക്കൾ നിൻറെ മാത്രമല്ലാലോ അയാൾ നോക്കിക്കോളും.
ഞാൻ വരാം മതിയായി ഇവിടം. ഇനിയും ഇവിടെ തുടർന്നാൽ എനിക്ക് ഭ്രാന്ത് പിടിക്കും. എന്നാ ബാക്കി കാര്യങ്ങൾ ഞാൻ റെഡിയാക്കിയിട്ട് പറയാം. ജെസ്സിയുടെ മൊബൈൽ വെറുതെ പോലും എടുത്തു നോക്കാറില്ല അത്രയ്ക്കും അവളെ വിശ്വാസമാണ് അയാൾക്ക്. ഇപ്പോൾ അങ്ങനെ ഒരു മെസ്സേജ് കണ്ടതുകൊണ്ട് മാത്രം മൊബൈൽ എടുത്തത് .ബാക്കി ചാറ്റ് വായിച്ച അയാളുടെ കണ്ണുകളിൽ ഇരുട്ട് കയറുന്നത് പോലെ തോന്നി. അടുക്കളയിൽ നിന്നും അവൾ വരുന്നില്ല എന്ന് ഉറപ്പാക്കി അവൾ ചാറ്റ് ചെയ്ത നമ്പർ മൊബൈലിൽ സേവാക്കി. അവളുടെ മൊബൈൽ മേശയിൽ തന്നെ വെച്ച് അയാൾ പുറത്തിറങ്ങി.
നേരെ പോയത് മനസ്സിന് വിഷമം വരുമ്പോൾ ചെന്നിരിക്കാറുള്ള പാലത്തിൻറെ അരികിലുള്ള കല്ലിങ്കൽ. ജെസ്സി അങ്ങനെ പോയാൽ വീടിൻറെ വെളിച്ചം തന്നെ ഇല്ലാതാകും, നശിച്ചു പോകും എല്ലാം. മനാഫ് നീ എന്താടാ പിറുപിറുക്കുന്നത്? ഒന്നുല്ലെടാ… കല്ലുങ്കിൽ മനാഫിന്റെ അരികിൽ അവൻറെ കൂട്ടുകാരൻ സജി ഒപ്പം ഇരുന്നു. ശരീരത്തെയും മനസ്സിനെയും തണുപ്പിക്കുന്ന കുളിർകാറ്റ് ഉണ്ടെങ്കിലും മനാഫിന്റെ നെറ്റിത്തടത്തിൽ വിയർപ്പ് തുള്ളികൾ പൊടിഞ്ഞിട്ടുണ്ട്. കണ്ണുകൾ കലങ്ങി ചുമന്നിട്ടുണ്ട് .എന്താടാ.. നിന്നെ ഇങ്ങനെ കണ്ടിട്ടില്ലല്ലോ. ഞാൻ നിന്നോട് എന്താ പറയാ… അവൾ ആരുടെയോ ഒപ്പം പോകുമെന്ന് എൻറെ മക്കളെയും വീടും വേണ്ടെന്ന് വെച്ച്. അവൾ പൊക്കോട്ടെ അപ്പോൾ നിനക്കും സുഖമായില്ലേ നിൻറെ ആ കാമുകിയുമായി സന്തോഷത്തോടെ ജീവിക്കാമല്ലോ.