`

രാജവെമ്പാലയെ കുളിപ്പിച്ച് യുവാവ്. വീഡിയോ വൈറലായി.

വാർത്തകൾ ആദ്യമേ അറിയാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ പുതുപുത്തൻ വാർത്തകൾ നേരത്തെ അറിയാൻ ബെൽ ബട്ടൻ ക്ലിക്ക് ചെയ്യാൻ മറക്കല്ലേ. പാമ്പുകൾ എന്ന് കേൾക്കുമ്പോൾ ഭൂരിഭാഗം പേരുടെയും മുഖത്ത് ഭയം നിഴലിക്കും അത് അടുത്തു കൂടെ ഒന്ന് ഇഴഞ്ഞാൽ മതി പിന്നെ ആ പ്രദേശത്ത് കൂടി ആരും നടക്കില്ല. എന്നാൽ ഭീമൻ രാജവെമ്പാലയിൽ കുളിപ്പിക്കുന്ന യുവാവിന്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറൽ ആകുന്നത്. ഇന്ത്യൻ ഫോറസ്റ്റ് സർവീസ് ഉദ്യോഗസ്ഥനായ സുശാന്ത് നന്തിയാണ് ഈ വീഡിയോ പങ്കുവെച്ചിരിക്കുന്നത്.

   

അപകടകരമാണ് അതുകൊണ്ടുതന്നെ ആരും ഇതുപോലുള്ള പ്രവർത്തിക്ക് മുതിരരുത് എന്ന് മുന്നറിയിപ്പോടെയാണ് അദ്ദേഹം ഈ ദൃശ്യം ട്വിറ്ററിൽ പങ്കുവെച്ചിരിക്കുന്നത്. എന്നാൽ ഇത് എവിടെ നിന്നുമുള്ള വീഡിയോ ആണെന്ന് വ്യക്തമല്ല. ബക്കറ്റിൽ വെള്ളമെടുത്ത് പാമ്പിന്റെ തലയിലൂടെ ഒഴുകുന്ന യുവാവിനെ ദൃശ്യങ്ങളിൽ കാണാം രണ്ടുതവണയാണ് യുവാവ് പാമ്പിൻറെ തലയിൽ വെള്ളം ഒഴിക്കുന്നത്.

തുടർന്ന് പാമ്പിന്റെ മുകളിൽ യുവാവ് വെള്ളം ഒഴിച്ചു കൊടുക്കുമ്പോൾ പാമ്പ് അനങ്ങുകയോ ഉപദ്രവിക്കാൻ ശ്രമിക്കുകയോ ചെയ്യുന്നില്ല എന്നതാണ് ഏറെ അമ്പരപ്പിക്കുന്നത്. പാമ്പുകളെ കൈകാര്യം ചെയ്യുന്നതിൽ പരിശീലനം ലഭിച്ച ആളെ പോലെയാണ് ഈ യുവാവിന്റെ പെരുമാറ്റം എന്നതും ശ്രദ്ധേയമാണ്. ആദ്യം ഒരു ബക്കറ്റ് വെള്ളം ഒഴിച്ചതോട് കൂടി പിന്നെയും ഇയാൾ ഒഴിക്കുന്നുണ്ട്. ഇതിനെല്ലാം അനുസരണയോടെ നിന്നുകൊടുക്കുകയാണ് ഈ പാമ്പ് .ട്വിറ്ററിൽ ഷെയർ ചെയ്ത ഈ വീഡിയോയ്ക്ക് വലിയ പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഒരു ലക്ഷത്തോളം പേർ ഇതുവരെ വീഡിയോ കണ്ടുകഴിഞ്ഞു. യുവാവിന്റെ ധൈര്യത്തെയാണ് പലരും അഭിനന്ദിക്കുന്നത്.