`

മോഹൻലാലിൻറെ എന്നത്തേയും വലിയ തിരിച്ചുവരവ്.

മോഹൻലാലിൻറെ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാൻറെ വിശേഷങ്ങളുമായി ആണ് അണിയറ പ്രവർത്തകർ എത്തിയിരിക്കുന്നത് ആശ്വാസ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെയാണ് മോഹൻലാൽ പൃഥ്വിരാജ് മുരളി ഗോപി പെരുമ്പാവൂർ എന്നിവർ സിനിമയുടെ വിശേഷങ്ങൾ പങ്കുവെച്ചത്. സിനിമയുടെ തിരക്കഥ പൂർത്തിയായെന്നും ചിത്രീകരണം ഉടൻ ആരംഭിക്കും എന്നും അണിയറ പ്രവർത്തകർ അറിയിച്ചു. ഒടിയന്റെ ലൊക്കേഷനിൽ വച്ചാണ് ലൂസിഫർ എന്ന സിനിമയുടെ ഔദ്യോഗിക ചർച്ച ആദ്യമായി നടന്നത് .അതുപോലെ എമ്പുരാൻറെ ആദ്യ ചർച്ചയാണ് ഇത്.

   

മോഹൻലാൽ എന്ന താരത്തെ കോമേഷ്യൽ എൻറർടൈനറായിരിക്കും ഇതും ലൂസിഫറിനേക്കാൾ വലിയ രീതിയിലാണ് പുതിയ സിനിമ സ്വപ്നം കാണുന്നത് എന്ന് പൃഥ്വിരാജ് പറഞ്ഞു. എമ്പുരാൻ എന്നത് മൂന്നു ഭാഗമുള്ള സീരീസിന്റെ രണ്ടാം ഇൻസ്റ്റാൾമെൻറ് ആണെന്ന് തിരക്കഥാകൃത്ത് മുരളി ഗോപിയും വ്യക്തമാക്കി. എമ്പുരാൻ ലൂസിഫറിനേക്കാൾ മുകളിൽ നിൽക്കണം, അങ്ങനെ സംഭവിക്കട്ടെ എന്ന് പ്രതീക്ഷിക്കുന്നു ഇന്ത്യയ്ക്ക് പുറത്ത് നിരവധി ലൊക്കേഷനുകളിൽ ചിത്രീകരിക്കുന്ന ഒരു സിനിമയാണ് ഇത്. ഒരു സിനിമയിലൂടെ മാത്രം പറയാൻ ആകുന്നതല്ല ലൂസിഫറിന്റെ കഥ. എമ്പുരാന് ശേഷം എന്തായിരിക്കും എന്നാണ് പ്രേക്ഷകർ സിനിമയ്ക്ക് ശേഷം ചോദിക്കുക എന്ന മോഹൻലാൽ പറഞ്ഞു.

എമ്പുരാൻറെ തിരക്കഥ പൂർത്തിയായ വിവരം പൃഥ്വിരാജ് നേരത്തെ അറിയിക്കുകയും ചെയ്തിരുന്നു. അടുത്തവർഷം ചിത്രീകരണം ആരംഭിക്കും എന്നാണ് പറഞ്ഞത്. ഒരു വിഷയത്തെക്കുറിച്ച് ആയിരിക്കും സംസാരിക്കുക എന്ന് തിരക്കഥാകൃത്ത് മുരളി ഗോപിനേരത്തെ ഒരു അഭിമുഖത്തിൽ വയ്ക്കും വ്യക്തമാക്കുകയും ചെയ്തിരുന്നു. 2019 പുറത്തിറങ്ങിയ ലൂസിഫർ രണ്ടാം ഭാഗം എന്ന് വിശേഷിപ്പിക്കുന്നതിലും അപ്പുറം എമ്പുരാൻ മറ്റൊരു തലത്തിൽ പറയുന്ന വലിയ ചിത്രമാണ്.