`

ഓട്ടോയിൽ കയറിയ ഒരു സ്ത്രീയുടെ മുഷിഞ്ഞ വേഷം കണ്ട് പരിഹസിച്ച ഓട്ടോക്കാരന് സംഭവിച്ചത്.

മല്ലൂസ് സ്റ്റോറിലേക്ക് സ്വാഗതം. രചന അഹമ്മദ് ഫൈസൽ. ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞു പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി. മൊത്തം വിഫലമാണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല വെറുതെ ഒരു പ്രതീക്ഷ ആരുമില്ല ആരും വരില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല. അവൾ അകമേ മന്ത്രിച്ചു. സുകന്യ ജയിലിൽ നിന്നും കിട്ടിയ തൻറെ സാധനങ്ങൾ അടങ്ങിയ തുണിസഞ്ചി ചുരുട്ടി മാറോട് അടക്കിപ്പിടിച്ചു. ചുരുണ്ടു കൂടിയ കോട്ടൻ സാരിയുടെ ഞൊറിയിൽ പിടിച്ചുകൊണ്ട് മുന്നോട്ടു നടന്നു. ആ കൈയിൽ ജയിലിൽ ജോലി ചെയ്ത് കിട്ടിയ ശമ്പളം ചുരുട്ടി മുറുക്കിപ്പിടിച്ചിരുന്നു .

   

യാന്ത്രികമായിരുന്നു ആ മടക്കം തികച്ചും ലക്ഷ്യമില്ലാതെ നടത്തണം. ശരിക്കും അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടിയിഴകൾ നിർവികാരമായ മുഖഭാവം .പൊടുന്നനെ ഉള്ള ആ 50 വയസ്സുകാരിയുടെ കഴുത്തിലുള്ള നീലിച്ചു കാണപ്പെട്ടു. നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു എങ്കിലും മുഖം ഭംഗിയുള്ളതായിരുന്നു. ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം സ്വാദിഷ്ടം ആണെങ്കിലും അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ. സ്വാതന്ത്ര്യത്തോടെ എന്തെങ്കിലും കഴിക്കണം സുകന്യ മനസ്സിൽ ഓർത്തു.. സഹോദരാ നല്ല ഭക്ഷണം കിട്ടുന്ന ഏതെങ്കിലും ഒരു ഹോട്ടലിലേക്ക് വിട് .

സഹോദരാ സുകന്യ റോഡിൻറെ വശത്ത് നിർത്തിയിട്ട ഒരു ഓട്ടോറിക്ഷയിൽ കയറിയിരുന്നു കൊണ്ട് പറഞ്ഞു. ഓട്ടോക്കാരൻ ഒന്ന് തിരിഞ്ഞു നോക്കി, തിളക്കം വറ്റിയ അവളുടെ കണ്ണുകൾ കണ്ട അയാൾക്ക് എന്തൊക്കെയോ സംശയം തോന്നി. നിങ്ങളുടെ കയ്യിൽ എനിക്ക് വാടക തരാൻ പണമുണ്ടോ. ആ നോട്ടവും വേഷവും ഒക്കെ കാണുമ്പോൾ ഓട്ടോക്കാരൻ അർദ്ധ ശങ്കയാൽ പറഞ്ഞു.. എടോ ഞാൻ ജയിലിൽ നിന്നും വരികയാണ് അവിടെ ജോലി ചെയ്ത പണമുണ്ട് കയ്യിൽ എനിക്ക് ഇപ്പോൾ തർക്കിക്കാനുള്ള ആരോഗ്യം ഇല്ല. സുകന്യ തുറിച്ച കണ്ണുകൊണ്ട് അയാളെ നോക്കിക്കൊണ്ട് പറഞ്ഞു.