മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന ശ്യാം കല്ലുകുഴിയിൽ .ഇങ്ങേർക്കൊക്കെ ഈ പെണ്ണിനെ കിട്ടിയിട്ട് എന്ത് കാണിക്കാനാവോ… ആ പെണ്ണിൻറെ വിധി നാട്ടിലുള്ള ചെറുപ്പക്കാർക്ക് പണി ആകാതെ ഇരുന്നാൽ മതിയായിരുന്നു. രമേശിന്റെ രണ്ടാംഘട്ട വീട്ടിൽ കൂടിയ അയൽക്കാരുടെ യും ബന്ധുക്കളുടെയും അടക്കം പറച്ചില് രമേശിന്റെ ചെവിയിൽ പതിഞ്ഞെങ്കിലും അയാൾ കേൾക്കാത്ത മട്ടിൽ എല്ലാവരുടെയും മുന്നിൽ ചിരിക്കുന്ന മുഖമായി തന്നെ നിന്നു. ഏതാണ്ട് 60 നോട് അടുത്താണ് രമേശിന്റെ പ്രായം. മക്കൾക്ക് നാലും ആറും പ്രായമുള്ളപ്പോഴാണ് അയാളുടെ ഭാര്യ മരിച്ചത്.
അതിൽ പിന്നെ അയാളുടെ ആ രണ്ട് പെൺമക്കൾക്ക് വേണ്ടിയാണ് രമേശൻ ജീവിച്ചത് അത്രയും. പെൺമക്കളല്ലേ വളർന്നുവരുന്നത് അവർക്ക് എന്തായാലും ഒരു അമ്മ വേണം അതു പറഞ്ഞ പലരും അയാളെ കൊണ്ട് മറ്റൊരു വിവാഹം നടത്താൻ ശ്രമിച്ചെങ്കിലും മറ്റൊരു സ്ത്രീക്കും തൻറെ മക്കളെ സ്വന്തം മക്കളെപ്പോലെ സ്നേഹിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് എല്ലാത്തിൽ നിന്നും രമേശൻ ഒഴിഞ്ഞുമാറുകയായിരുന്നു. പെൺമക്കൾ രണ്ടിനെയും നല്ലപോലെ പഠിപ്പിച്ച് വിവാഹം കഴിപ്പിച്ച് അയക്കുമ്പോൾ ആ വീട്ടിൽ പിന്നെ അയാൾ തനിച്ചായി. ഭർത്താക്കന്മാർക്ക് ഒപ്പം വിദേശത്ത് താമസമാക്കിയ മക്കളുടെ തീരുമാനമായിരുന്നു തനിച്ചായ അച്ഛനെ വീണ്ടും ഒരു കല്യാണം.
ഈ വയസ്സ് കാലത്ത് ഇനി ഇത് വേണ്ട എന്ന് പറഞ്ഞ് ഒഴിഞ്ഞു മാറുമ്പോൾ തനിച്ചായി പോയാലും രമേശിനെ ഇടയ്ക്ക് എപ്പോഴോ ഒരു കൂട്ടുകാരൻ എന്ന് മനസ്സിൽ തോന്നിത്തുടങ്ങി പതിയെ അച്ഛൻറെ എതിർപ്പ് കുറഞ്ഞു വന്നപ്പോൾ മക്കൾ കല്യാണ കാര്യവുമായി മുന്നോട്ടുപോയി. ഇളയ മകളുടെ ഭർത്താവിൻറെ അകന്ന ബന്ധത്തിലുള്ള സ്ത്രീയാണ് സീത ഏതാണ്ട് 40 നോട് പ്രായം തോന്നുന്ന ഇരുനിറത്തിലുള്ള അൽപ്പം തടിച്ച ഒരു സ്ത്രീ ആയിരുന്നു അവർ. അവരും മുൻപ് ഒരു വിവാഹം കഴിച്ചിട്ടുണ്ട്.