പുലിമുരുകന് ശേഷം വൈശാഖ് മോഹൻലാൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന മോൺസ്റ്റർ റിലീസിനായി കാത്തിരിക്കുകയാണ്. അക്കി സിംഗ് എന്ന കഥപാത്രത്തിലൂടെ തികച്ചും വ്യത്യസ്തമായി ആണ് മോഹൻലാൽ ചിത്രത്തിലെത്തുന്നത്. വളരെ വ്യത്യസ്തമായ ചിത്രമാണ് മോൺസ്റ്റർ എന്നും ഏത് ജോണറിലാണ് സിനിമ എന്ന് ഇപ്പോഴും പറയാറായിട്ടില്ല എന്ന് പറയുക ആണ് നടി ഹണി റോസ്. കാമിനി എന്ന കഥാപാത്രമായാണ് ഹണി റോസ് മോൺസ്റ്ററിൽ എത്തുന്നത്. തൻറെ പുതിയ സിനിമയെ കുറിച്ച് സംസാരിക്കുന്നതിനിടയിലാണ് മോൺസ്റ്ററിനെ കുറച്ചും മോഹൻലാലിനെ കുറിച്ചും താരം പറയുന്നത്.
മോൺസ്റ്റർ ഏത് ജോണർ ആണെന്ന് ചോദിച്ചാൽ അത് ഇപ്പോഴും പറയാറായിട്ടില്ല. വളരെ വ്യത്യസ്തമായ സിനിമയാണിത്. ഒരുപക്ഷേ ഞാൻ ചെയ്ത ഏറ്റവും നല്ല കഥാപാത്രമാണ് ആമി ഒരുപാട് ഷെഡുകളുള്ള കഥാപാത്രം ഷൂട്ടിങ്ങിനിടയിൽ എനിക്ക് വളരെ ഇഷ്ടപ്പെട്ടതും ഞാൻ എന്നെ കൂടുതൽ ഇൻവെസ്റ്റ് ചെയ്തതും ഈ സിനിമയ്ക്ക് വേണ്ടിയാണ്. വൈശാഖ് സാർ എന്നോട് പറഞ്ഞിരുന്നു എൻറെ കഥാപാത്രത്തിന്റെതായ ഒരു സിനിമയായി ഇതിനെ കാണണമെന്ന്.
കാരണം ആമിയാണ് ഈ സിനിമയുടെ കൂടെ നീളം സ്ഥിരമായി നിൽക്കുന്നത്. താരം കൂട്ടിച്ചേർത്തത് ഇങ്ങനെ എന്റർടൈൻമെന്റിന് പ്രാധാന്യം നൽകുന്നതായിരിക്കും മോൺസ്റ്റർ എന്ന് വൈശാഖ് പറഞ്ഞിരുന്നു. താൻ സ്ഥിരം ചെയ്ത ചിത്രങ്ങളിലെ മാസ് ഫോർമുലകൾ നിറഞ്ഞ ചിത്രമായിരിക്കില്ല മോൺസ്റ്റർ എന്നും അദ്ദേഹം അഭിമുഖത്തിൽ പ്രതികരിക്കുകയുണ്ടായി. പുലിമുരുകൻ മധുര രാജ തുടങ്ങിയ സൂപ്പർ ഹിറ്റ് ചിത്രങ്ങൾ രചിച്ച ഉദയകൃഷ്ണയാണ് സിനിമയുടെ തിരക്കഥ. തെലുങ്കു നടൻ മോഹൻ ബാബുവിന്റെ മകളും നടിയുമായ ലക്ഷ്മി മഞ്ജു ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ലക്ഷ്മിയുടെ ആദ്യ മലയാള സിനിമ കൂടിയാണ് മോൺസ്റ്റർ.