മോഹൻലാലിന്റെ മകൾ വിസ്മയ എഴുതിയ ഗ്രയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന ബുക്കിന്റെ മലയാള പരിഭാഷ പ്രകാശനം ചെയ്യുന്നു. നക്ഷത്രദൂളികൾ എന്ന് പേരിട്ടിരിക്കുന്ന കവിതാ സമാഹാരം ഓഗസ്റ്റ് 19ന് തൃശ്ശൂരിൽ വച്ചാണ് പ്രകാശനം ചെയ്യുന്നത്. മോഹൻലാൽ തന്നെയാണ് ഇതിൻറെ ഇതിൻറെ സന്തോഷം സാമൂഹ്യ മാധ്യമങ്ങളിലൂടെ പങ്കുവെച്ചത്. ഒരു അച്ഛൻ എന്ന നിലയിൽ ഏറെ അഭിമാനം തോന്നുന്നു എന്നും പറഞ്ഞു.
എൻറെ മകൾ വിസ്മയ എഴുതിയ ദ കിംഗ് ബുക്സ് പ്രസിദ്ധീകരിച്ച ഗ്രയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് എന്ന കവിത സമാഹാരത്തിന്റെ മലയാള പ്രതിഭാഷ നക്ഷത്രദൂളികൾ ഓഗസ്റ്റ് 19ന് തൃശ്ശൂരിൽ പ്രകാശനം ചെയ്യപ്പെടുകയാണ്. കവിയത്രി റോസ്മേരി പരിഭാഷപ്പെടുത്തിയ മാതൃഭൂമി ബുക്സ് പുറത്തിറക്കുന്ന ഈ സമാഹാരം എൻറെ ആത്മമിത്രങ്ങളും എൻറെ സിനിമ ജീവിതത്തിലെ അഭിവാജ്യ വ്യക്തിത്വങ്ങളും ആയ സത്യൻ അന്തിക്കാട് പ്രിയദർശനം ചേർന്ന് മാതൃഭൂമി ബുക്ക് സ്റ്റോളിൽ വെച്ചാണ് പ്രകാശനം ചെയ്യുന്നത്.
യുവ എഴുത്തുകാരി സംഗീത ശ്രീനിവാസനും പങ്കെടുക്കുന്നു. അച്ഛനെന്ന നിലയിൽ എനിക്ക് ഏറെ അഭിമാനം തോന്നുന്നു. കാലം എന്തൊക്കെ വിസ്മയങ്ങളാണ് സംഭവിപ്പിക്കുന്നത്. മോഹൻലാൽ കുറിക്കുന്നത് ഇങ്ങനെ കഴിഞ്ഞവർഷം ഫെബ്രുവരിയിലാണ് ദ ഗ്രെയിൻസ് ഓഫ് സ്റ്റാർഡസ്റ്റ് പുറത്തിറങ്ങിയത് വിസ്മയ പലപ്പോഴായി എഴുതിയ കവിതകളാണ് പുസ്തകം.