മോഹൻലാൽ എന്ന അത്ഭുതം നടനെ ഓർത്തെടുക്കുന്ന ഒരു നിമിഷം പങ്കുവെക്കുകയാണ് ചെറിയാൻ കല്പകവാടി എന്ന തിരക്കഥാകൃത്ത്. ലാൽസലാമിലെ നെട്ടൂർ സ്റ്റീഫനെ ലാലിനെ കാണുമ്പോൾ എല്ലാം എനിക്ക് എൻറെ അച്ഛനെ ഓർമ്മവരും. അദ്ദേഹത്തിൻറെ ചില അങ്കവിക്ഷേപങ്ങളും അദ്ദേഹത്തിൻറെ ഡയലോഗ് എന്തിന് അദ്ദേഹത്തിൻറെ മണം പോലും ഞാൻ ലാലിലൂടെ അനുഭവിച്ചിട്ടുണ്ട് എന്ന് പറയുന്ന അദ്ദേഹത്തിൻറെ വാക്കുകളാണ് ആരാധകർക്കിടയിൽ വലിയ രീതിയിൽ ഇപ്പോൾ വൈറലാകുന്നതും. പിതാവ് വർഗീസ് വൈദിൻ്റെ ജീവിതം അദ്ദേഹത്തിന്റെ മരണശേഷം മകൻ ചെറിയാൻ കല്പകവാടി ഒരു സിനിമ കഥയായി എഴുതുകയാണ്.
സിനിമ ലാൽസലാം .കഥയും തിരക്കഥയും എല്ലാം പൂർത്തിയായി ഷൂട്ടിംഗ് തുടങ്ങുന്ന ടൈമിൽ ചെറിയാൻ കൽപ്പകവാടിയും അമ്മയും ലൊക്കേഷനിൽ നിൽക്കുമ്പോൾ വർഗീസ് വൈദ്യനായി വേഷമിടുന്ന നടൻ പതിയെ അവർക്ക് ഇടയിലേക്ക് കൈകൂപ്പി നടന്നു വരികയാണ്. എന്നാ ഉണ്ട് അമ്മച്ചി വിശേഷം എന്ന ഒരു കുശലവുമായ അയാൾ അടുത്ത് വന്നപ്പോൾ ആ അമ്മയും മകനും പെട്ടെന്ന് ഓർമ്മ വന്നത് അവിടെ പ്രിയപ്പെട്ട വർഗീസ് വൈദ്യനെ ആയിരുന്നു. കാരണം ആ നടനിൽ നിന്നും അപ്പോൾ അയാൾ കുളി കഴിഞ്ഞ് പുറത്തിറങ്ങി തലയിൽ രാസനാദി യുടെ ഗന്ധം ഉയരുന്നുണ്ടായിരുന്നു.
വർഗീസ് വൈദ്യൻ കുളികഴിഞ്ഞ് ഇറങ്ങുമ്പോഴും അയാളുടെ ചുറ്റിലും നിറഞ്ഞിരുന്ന അതെ മണവും. നിങ്ങളെല്ലാ ദിവസവും കുളികഴിഞ്ഞ് രാസനാദി ഉപയോഗിക്കാറുണ്ടോ എന്ന അമ്മയുടെ ചോദ്യവും ഇല്ല ഇന്ന് എനിക്ക് അങ്ങനെ തോന്നി എന്നായിരുന്നു അയാളുടെ മറുപടി. ആ നടന് ഷൂട്ടിംഗ് സെറ്റിൽ മുണ്ട് ഉടുക്കുന്നതും മടക്കി കുത്തുന്നതും സംസാരിക്കുമ്പോൾ കൈകൾ പോകുന്നതും ചിലപ്പോഴൊക്കെ പ്രകടമാകുന്ന നോട്ടങ്ങളും മൂളലുകളും എല്ലാം കണ്ടുകൊണ്ട് നിന്ന അമ്മ ബ്രേക്ക് ടൈമിൽ ആഹാരം കഴിക്കാൻ വന്ന അയാളുടെ തമാശ രൂപേണ പറഞ്ഞത് ഇങ്ങനെയായിരുന്നു.