മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന റോസാ. ചൂടുള്ള വാർത്ത ചൂടുള്ള വാർത്ത പട്ടാപ്പകൽ കാറിൽ വെച്ച് അനാശാസ്യം നാട്ടിലെ പ്രശസ്ത ഡ്രൈവറിന്റെ ഭാര്യയും കാമുകൻ പോലീസ് പിടിയിൽ .പത്രക്കാരൻ പത്രക്കെട്ടും എടുത്ത് ബസ് സ്റ്റാൻഡിൽ നിർത്തിയിട്ടിരിക്കുന്ന ബസ്സിലേക്ക് ഓടിക്കയറി. പത്രവും പൊക്കിപ്പിടിച്ചു വിളിച്ചു കൂവുകയാണ്. ആരാണെന്നറിയാൻ ബസ്സിൽ ഉള്ളവർക്കൊക്കെ തിടുക്കാം. പപ്പടം വിറ്റ് തീർക്കും പോലെ അയാളുടെ കുട്ടിപത്രം വിറ്റു തീർന്നു നോക്കണേ.. ബസ് വിടാൻ ഇനിയും 15 മിനിറ്റ് ഉണ്ട്. അതിൽ വെണ്ടയ്ക്കമുഴത്തിൽ ഉണ്ട് അനാശാസ്യ വാർത്ത.
പട്ടാപ്പകൽ കാറിൽ വച്ച് അനാശാൻ നാട്ടിലെ പ്രശസ്തരാ ഡ്രൈവറിന്റെ ഭാര്യയും കാമുകനും പോലീസ് പിടിയിൽ. നാട്ടിലെ പ്രശസ്ത ഡ്രൈവർ മനീഷിന്റെ ഭാര്യയായ റിയയും റൂട്ടിലെ ബസ് ഡ്രൈവർ ആയ ഷിനുവും തമ്മിലുള്ള അവിഹിതം നാട്ടുകാർ കയ്യോടെ പിടികൂടി പോലീസിൽ ഏൽപ്പിച്ചു. റിയക്ക് കാമുകനായ ഷിനുവിന് ഒപ്പം പോകാനാണ് ഇഷ്ടമെന്ന് പറഞ്ഞതിനാൽ ഷിനുവിന്റെ കൂടെ പറഞ്ഞയച്ചു. വാർത്ത വായിച്ചു കഴിഞ്ഞ് അറിയാതെ രണ്ട് ഇറ്റ് കണ്ണുനീർ എൻറെ കണ്ണ് തടങ്ങളെ നനയിച്ചു .കാരണം മനീഷേട്ടന്റെ ആദ്യ ഭാര്യയായിരുന്നല്ലോ ഞാൻ ഫേസ്ബുക്കിലൂടെ ആയിരുന്നു ഞാൻ മനീഷേട്ടനെ പരിചയപ്പെട്ടത്. നന്നായി ഞാൻ ചിത്രം വരയ്ക്കുമായിരുന്നു വരയ്ക്കുന്ന ചിത്രങ്ങളെല്ലാം എഫ്ബിയിൽ പോസ്റ്റ് ചെയ്യുമായിരുന്നു.
ആയിരക്കണക്കിന് ലൈക്കും കമന്റും എന്നെ തേടി എത്തിയിരുന്നു. എല്ലാ ചിത്രങ്ങളിലും മറക്കാതെ തന്നെ എത്തുന്ന കമൻറ് ആയിരുന്നു മനീഷേട്ടന്റെ അശ്വതി എന്ന എൻറെ പേര് ചുരുക്കി അച്ചു എന്ന് വിളിച്ച് ജീവൻ തുളുമ്പുന്ന ചിത്രങ്ങളാണ് അച്ചു ഒന്നും പറയാനില്ല അത്രയ്ക്കും ചേതോഹരം അച്ചുവിൻറെ എന്നാ ചിത്രങ്ങളും ഒന്നിനൊന്ന് മെച്ചം അങ്ങനെ പോകുന്നു കമൻറുകൾ. ഒരു ദിവസം ഒരു കമന്റിന് താഴെ എനിക്കൊരു കാര്യം പറയാനുണ്ട് മെസഞ്ചറിൽ വരുമോ എന്ന് ചോദിച്ചു മനേഷേട്ടൻ.
ഞാൻ മെസഞ്ചർ യൂസ് ചെയ്യാറില്ല എഫ്ബിയിൽ മാത്രം പറയാനുള്ളത് പറഞ്ഞോളൂ എന്ന് മറുപടി കൊടുത്തു ഞാൻ.ഏയ്… അച്ചു അങ്ങനെ പറയല്ലേ ഞാൻ പറയുന്നത് കേട്ടിട്ട് നീ മെസഞ്ചർ അൺഇൻസ്റ്റാൾ ചെയ്തോളൂ. ഒറ്റ തവണ മാത്രം ഞാൻ പറയുന്നത് ഒന്ന് കേൾക്കുമോ? എന്നാ മനീഷേട്ടന് ചോദ്യത്തിനു മുമ്പിൽ എപ്പോഴോ എന്റെ മനസ്സ് അലിഞ്ഞു പോയി.