`

മോഹൻലാലിനെയും മമ്മൂട്ടിയെയും കുറിച്ച് വിജയ് ദേവരകൊണ്ട പറഞ്ഞത്.

മലയാളത്തിലെ സൂപ്പർ താരങ്ങളെ കുറിച്ച് തെന്നിന്ത്യൻ താരം വിജയ് ദേവരകൊണ്ടാ പറഞ്ഞ വാക്കുകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായി കൊണ്ടിരിക്കുന്നത്. മോഹൻലാൽ എന്ന് കേൾക്കുമ്പോൾ തനിക്ക് സിംഹത്തെയാണ് ഓർമ്മ വരുന്നത് എന്നും മമ്മൂട്ടി എന്ന് പേര് കേൾക്കുമ്പോൾ ലൈഗർ എന്നുമാണ് തനിക്ക് തോന്നുന്നത് എന്ന് വിജയ് ദേവരകൊണ്ടാ പറഞ്ഞു. പുതിയ ചിത്രം ടൈഗർ ന്റെ പ്രമോഷന്റെ ഭാഗമായി കൊച്ചിയിൽ എത്തിയപ്പോൾ ആരാധകരോട് സംസാരിക്കുകയായിരുന്നു താരം.

   

തനിക്ക് ഈ ലോകത്ത് ഏറ്റവും ഇഷ്ടമുള്ള ഒരാളായ ദുൽഖർ സൽമാന്റെ പിതാവാണ് മമ്മൂട്ടി എന്നും അദ്ദേഹം തനിക്ക് അങ്കിളിനെ പോലെയാണ് എന്നും വിജയ് പറഞ്ഞു. ദുൽക്കർ കുഞ്ഞിക്ക ആണെന്നും നടൻ കൂട്ടിച്ചേർത്തു. കണ്ണുകൊണ്ട് അഭിനയിക്കുന്ന നടനാണ് ഫഹദ് ഫാസിൽ എന്നും ടോവിനോ ഹാൻസം ആണെന്നും വിജയ് അഭിപ്രായപ്പെട്ടു. മമ്മൂട്ടി മോഹൻലാലിൻറെ ഡയലോഗുകൾ അനുകരിക്കുന്ന വിജയുടെ വീഡിയോയും സമൂഹമാധ്യമങ്ങളിൽ വൈറൽ ആണ് ഇപ്പോൾ.

പൂരി ജഗന്നാഥ് തിരക്കഥ എഴുതിയ സംവിധാനം ചെയ്യുന്ന ലൈഗർ ഓഗസ്റ്റ് 25നാണ് തിയേറ്ററുകളിൽ എത്തുന്നത്. അതിഥി താരങ്ങളായി ബോക്സിങ് ഇതിഹാസ മൈക്ക് ടൈസനും ചിത്രത്തിൽ എത്തുന്നുണ്ട് അനന്യ പണ്ടൃയാണ് നായിക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. രമ്യ കൃഷ്ണൻ രോഹിത് റോയ് കിഷോർ റെഡി എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.