മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം രചന അനിത അനു. ആർക്കാണ് സ്നേഹം കൂടുതൽ അമ്മയ്ക്കൊ ഭർത്താവിനോ അതോ മക്കൾക്കോ കല്യാണം കഴിഞ്ഞ് ആദ്യ നാളുകളിൽ കരുതി ഈ ലോകത്തിൽ സ്നേഹം മുഴുവൻ എന്റെ ഭർത്താവിൻറെ ഹൃദയത്തിൽ നിറച്ചു വെച്ചിരിക്കുകയാണ് ദിവസങ്ങൾ പോകുന്തോറും മനസ്സിലായി ആ സ്നേഹം വറ്റി അവിടെ ഒരു തരിശു ഭൂമിയാണെന്ന്. കെട്ടിപ്പിടിച്ചു കിടന്നാൽ മാത്രമേ ഉറക്കം വരൂ എന്ന് പറഞ്ഞ് എന്നെ ചുറ്റി വരുന്ന കൈകൾ സ്വന്തം തുടയിടുക്കിൽ വച്ച് തിരിഞ്ഞു കിടന്നുറങ്ങുന്ന ഭർത്താവിനെ സങ്കടത്തോടെ നോക്കിയ രാത്രികൾ നിരവധിയാണ്. എപ്പോഴും തിരക്ക് തന്നെ എന്നെ ഒന്ന് ശ്രദ്ധിക്കാനൊ അടുത്തിരുന്ന രണ്ടു വാക്ക് സംസാരിക്കാൻ നേരമില്ലാതെ ആയി തിരക്ക് അഭിനയിക്കുന്ന ഭർത്താവിനെ അതോടെ ഞാൻ വെറുത്തു പിന്നെ ഞാൻ എൻറെ മക്കളിലേക്ക് മാത്രം ആയി ചുരുങ്ങി. അകറ്റിനിർത്തുന്ന ഭർത്താവിനെ ഞാനും അകറ്റി നിർത്തി.
ഒരു വീട്ടിൽ അന്യരെപ്പോലെ ഞങ്ങൾ പിന്നീട് അങ്ങോട്ട് ജീവിച്ചു. മക്കളെ സ്നേഹിച്ചും പുന്നാരിച്ചും ഞാൻ എന്നെ തന്നെ മറന്നുപോയി അവർ അതിന്റെ നൂറിരട്ടി എന്നെയും സ്നേഹിച്ചു. മക്കളുടെ സുഖങ്ങൾ സന്തോഷങ്ങൾ മാത്രം കണ്ടു ജീവിക്കാൻ തുടങ്ങി. ഭർത്താവിനെ മാറ്റിനിർത്തുകയും ചെയ്തു. അവരത് അത് അർഹിക്കുന്നതായി തോന്നി അവർ അവരുടെ കടമ നിറവേറ്റുന്നു എന്ന മട്ടി ആയിരുന്നു ജീവിതം. മക്കളെ അച്ഛനിൽ നിന്നും അകറ്റി നിർത്താൻ ഞാൻ എന്നും ശ്രമിച്ചുകൊണ്ടേയിരുന്നു. രണ്ട് ആൺ മക്കളും വളർന്നു വലുതായി അവർക്ക് ചിറക് മുളച്ചപ്പോൾ അവർ അവരുടെ പാട്ടിനു പറനകുന്നു.
അവർ അവരുടെതായ ജീവിതം കെട്ടിപ്പൊക്കി. അവരുടെ ഇണയുടെ സുഖസൗകര്യങ്ങൾ മാത്രം നോക്കി ജീവിച്ചു. ലാളിച്ച് വളർത്തിയ അമ്മയെ മക്കൾ മറന്നു. ഇതിലൊന്നും എൻറെ ഭർത്താവ് തകരുന്നതാ വിഷമിക്കുന്നതോ ഞാൻ കണ്ടില്ല അവർ ഇതെല്ലാം മുൻപേ കണ്ടിട്ടുള്ളതുപോലെ തോന്നി. അവർ അവരുടെ ലോകത്ത് തന്നെ രാവിലെ പോവുക രാത്രി കയറി വരിക ചിലപ്പോൾ വൈകിയായിരിക്കും വരിക ചില ദിവസങ്ങളിൽ വരാറില്ല.
ബിസിനസ് ടൂർ ഞാൻ അതൊന്നും ശ്രദ്ധിക്കാൻ പോകാറില്ല. അവരിലേക്ക് തിരിച്ചുപോകാൻ ഞാൻ ഒരുക്കമായിരുന്നില്ല .സ്നേഹമില്ലാത്ത മനുഷ്യൻ ഭർത്താവിന് ഭാര്യയോട് എന്തുമാത്രം സ്നേഹം ഉണ്ടാകും സിനിമയിൽ ഒക്കെ ഞാൻ കണ്ടിട്ടുണ്ട്. പിണങ്ങി മാറിനിന്നാൽ അടുത്തുവന്ന് കെട്ടിപ്പിടിക്കുകയും ഉമ്മ വയ്ക്കുകയും ചെയ്യുന്നത് കണ്ടിട്ട് എത്രമാത്രം സങ്കടപ്പെട്ടിരിക്കുന്നു ഞാൻ. ഭർത്താവിനോട് കൂടുതൽ വെറുപ്പ് തോന്നുകയും ചെയ്തിരുന്നു.