`

വിനീത് ശ്രീനിവാസൻ പറഞ്ഞു, എൻറെ അടുത്ത സിനിമ മോഹൻലാലിനെയും ശ്രീനിവാസനെയും പ്രധാന കഥാപാത്രങ്ങൾ ആക്കി .

മോഹൻലാലും ശ്രീനിവാസനും അഭിനയിച്ച് അനശ്വരമാക്കിയ നിരവധി കഥാപാത്രങ്ങളുണ്ട് മലയാളത്തിൽ സത്യൻ അന്തിക്കാട് സംവിധാനം ചെയ്ത നാടോടിക്കാറ്റ് എവർഗ്രീൻ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിച്ച ആ കൊമ്പൊ സത്യൻ അന്തിക്കാട് സംവിധാനം ചെയ്യുന്ന നാടോടിക്കാറ്റ് എന്ന് എവർഗ്രീൻ ഹിറ്റ് ചിത്രത്തിലൂടെയാണ് ഈ കോമ്പോ വന്നത്. സിനിമാരംഗത്ത് സജീവമായ ഇരുവരുടെയും മക്കളും പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ടവരാണ്. പാട്ടുകൊണ്ടും എഴുത്തുകൊണ്ടും സംവിധാനം കൊണ്ടും അഭിനയം കൊണ്ടും ശ്രീനിവാസന്റെ മകൻ വിനീത് ശ്രീനിവാസൻ മലയാള സിനിമയിൽ സജീവമാണ് ഒരുപിടി നല്ല കഥാപാത്രങ്ങൾ കൊണ്ട് യുവ നടന്മാർക്കിടയിൽ തന്റേതായി സ്ഥാനം നേടിയിട്ടുണ്ട് പ്രണവ് മോഹൻലാലും.

   

ഇപ്പോൾ മലയാളികളുടെ പ്രിയപ്പെട്ട ദാസനും വിജയനും കോമ്പോ വീണ്ടും എത്തുകയാണെന്ന് എന്ന സൂചന നൽകുകയാണ് വിനീത് ശ്രീനിവാസൻ. മോഹൻലാലിനെയും ശ്രീനിവാസിനെയും പ്രധാന കഥാപാത്രങ്ങൾ ആക്കി താനൊരു സിനിമ എടുക്കാൻ ഉദ്ദേശിക്കുന്ന കാര്യം വിനീത് വെളിപ്പെടുത്തി .ആ ചിത്രത്തിനുള്ള കഥയും ക്ലൈമാക്സും തയ്യാറാക്കി വെച്ചിട്ടുണ്ട് .ഇനി കുറച്ച് കൂടി ചേർക്കാനുണ്ട് അച്ഛനോട് ഇക്കാര്യം പറഞ്ഞെങ്കിലും കഥ പറയാനുള്ള ധൈര്യം ഉണ്ടായിട്ടില്ല.

ആ ചിത്രം ആയിരിക്കും താൻ അടുത്തതായി സംവിധാനം ചെയ്യാൻപോകുന്നത് എന്നും വിനീത് പറഞ്ഞു. ഒരു അഭിമുഖത്തിലാണ് വിനീത് ഇക്കാര്യം പറഞ്ഞത് .എന്നാൽ ശ്രീനിവാസനെയും മോഹൻലാലിനെയും വെച്ച് ഒരുക്കാൻ പോകുന്ന തന്റെ ചിത്രം ദാസനും വിജയനും ആയിരിക്കുമോ എന്നതിനെക്കുറിച്ച് വിശദീകരിച്ചിട്ടില്ലാത്ത ദാസനെയും വിജയനെയും വീണ്ടും കൊണ്ടുവരുമോ എന്ന് തന്നെയാണ് ആരാധകർ വിനീത് ശ്രീനിവാസനോട് ഇപ്പോൾ ചോദിക്കുന്നതും. വിനീത് ശ്രീനിവാസന്റെ സംവിധാനത്തിൽ ഒരു ഹൃദയം മലയാളികൾ ഹൃദയത്തിൽ ഏറ്റിതിയ ചിത്രമാണ്.