മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. വിറ്റഴിക്കൽ വമ്പിച്ച വില കുറവ് എന്ന ബോർഡ് കണ്ട ഇടത്തേക്ക് കയറി ദാസൻ.അവിടെ നിന്നും അവൾക്ക് വില കുറവിൽ ഒരു സാരി തിരഞ്ഞെടുക്കുമ്പോൾ മനസ്സ് നിറയെ നോവുന്നുണ്ടായിരുന്നു. അക്കൂട്ടത്തിൽ നല്ലതൊന്നും ഉണ്ടായിരുന്നില്ല. എല്ലാവരും തിരഞ്ഞെടുത്തു പോയിരുന്നു .ഒരുപാട് നേരം നോക്കിയപ്പോൾ കണ്ടു അവൾക്ക് ഇഷ്ടപ്പെട്ട കരിമ്പച്ച കളറിൽ ഒരു സാരി ഇതുതന്നെ എടുത്തോളൂ എന്നു പറഞ്ഞ് സെയിൽസിൽ നിൽക്കുന്ന അയാളുടെ അടുത്ത പാക്ക് ചെയ്യാൻ കൊടുത്തു. എത്രയാണ് എന്ന് ചോദിച്ചപ്പോൾ 280 രൂപ എന്ന് പറഞ്ഞു. അത് തികയ്ക്കാൻ പോക്കറ്റിൽ ഉള്ളതെല്ലാം നുള്ളി പെറുക്കുക ആയിരുന്നു. അപ്പോഴാണ് ഏതോ കൂട്ടുകാരൻ തോളിൽ വന്ന് കൈ വെച്ചത്. നീ ഇന്നലെ എത്തിയിട്ടല്ലേ ഉള്ളൂ ഗൾഫിൽനിന്ന് പിന്നെന്താ ഈ വിറ്റഴിക്കുന്ന സ്ഥലത്തേക്ക്. അത്ഭുതത്തോടെ നോക്കുന്ന അവനെ നോക്കി ഒന്ന് ചിരിച്ചു.എയ്….
വെറുതെ എന്നും പറഞ്ഞ് പൈസയും കൊടുത്ത് അയാൾ നീട്ടിയ പാക്കറ്റ് വാങ്ങി പുറത്തേക്ക് ഇറങ്ങി. വീത്തവയറും വെച്ച് വീട്ടിൽ ജോലി ചെയ്യുന്ന അവളെ നോക്കി കൈയ്യിലുള്ള പാക്കറ്റ് കൊടുത്തു. അപ്പോൾ അവളുടെ മുഖത്ത് ചെറിയ ഒരു സന്തോഷം കണ്ടിരുന്നു. അവൾ അത് മുറിയിലേക്ക് കൊണ്ടുപോയി നോക്കി. അവൾക്ക് ഒത്തിരി ഇഷ്ടമായി എന്ന് പറഞ്ഞു. ഒരു നല്ല പരിപാടിക്ക് പോലും ആ സാരി ഉടുക്കാൻ ആകില്ലെന്ന് എനിക്കറിയാമായിരുന്നു.
ഉച്ചയ്ക്ക് അവൾ വിളമ്പിയ ചോറുണ്ണാൻ തൊണ്ടയിൽ നിന്നും ഇറങ്ങുന്നുണ്ടായിരുന്നില്ല. ഞാനിവിടെ ക്ക് കാശ് അയച്ചു കൊടുത്തിട്ട് ഒരുപാട് ആയിരിക്കുന്നു. പെങ്ങളുടെ മുറിമുറുപ്പ് സഹിച്ച് ആൾ ഇവിടെ നിന്നത് എങ്ങനെ എന്ന് എനിക്കും വലിയ അത്ഭുതം ആയിരുന്നു. എല്ലാം സഹിച്ചു കാണും, പാവം പെണ്ണ് അല്ലാതെ എന്തു ചെയ്യാൻ വേഗം മുറിയിലേക്ക് നടന്നു അവിടെ കട്ടിലിൽ കിടക്കുമ്പോൾ മിഴികൾ ചാലിട്ട് ഒഴുകിയിരുന്നു എൻറെ.
അച്ഛനും അമ്മയും ചെറുപ്പത്തിലെ നഷ്ടപ്പെട്ട എനിക്ക് ചേച്ചി മാത്രം ആയിരുന്നു ഉണ്ടായിരുന്നത്. ചേച്ചിയും ഞാനും തമ്മിൽ ഒരുപാട് വ്യത്യാസം ഉണ്ടായിരുന്നു. അതുകൊണ്ടുതന്നെ ഞാൻ മൂന്നാം ക്ലാസിലെത്തിയപ്പോഴേ ചേച്ചിയുടെ വിവാഹം കഴിഞ്ഞിരുന്നു. ചേച്ചിക്ക് ഒരു മോളും ഉണ്ടായിരുന്നു. പഠിക്കുന്ന കാലത്ത് മനസ്സിൽ കയറി കൂടിയതായിരുന്നു അവൾ മനസ്സിൽ മീന അവളോട് ഇഷ്ടമാണെന്ന് പറയുമ്പോൾ ആകെ വിയർക്കുന്നുണ്ടായിരുന്നു. അവൾ ഒന്നും മിണ്ടാതെ ഓടിയപ്പോൾ വല്ലാത്ത ഒരു സങ്കടം ഉള്ളിൽ വന്ന് മൂടുന്നത് അറിഞ്ഞു.