സിനിമ പ്രേമികൾ വൻ പ്രതീക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാൻ കഴിഞ്ഞദിവസമാണ് പ്രഖ്യാപിച്ചത്. ലൂസിഫറിന്റെ സെക്കൻഡ് ഇൻസ്റ്റാൾമെൻറ് ആയി എത്തുന്ന ചിത്രത്തിൻറെ പ്രഖ്യാപനം എത്തിയതോടെ ത്രില്ലടിച്ചിരിക്കുകയാണ് മോഹൻലാൽ ആരാധകരും. എന്നാൽ ഈ സമയത്ത് മോഹൻലാൽ ആസാം യാത്രയിലാണ് . ആസാമിലെ വിവിധ ക്ഷേത്രങ്ങളും മറ്റു സ്ഥലങ്ങളും സന്ദർശിക്കുകയാണ് മോഹൻലാൽ. അതിന്റെ വിവരങ്ങൾ പങ്കുവെച്ചുകൊണ്ട് മോഹൻലാൽ സോഷ്യൽ മീഡിയയിലും എത്തി. അവിടത്തെ നിരവധി സെലിബ്രേറ്റികളോടൊപ്പം മോഹൻലാൽ നിൽക്കുന്ന ഫോട്ടോകളും സോഷ്യൽ മീഡിയകളിൽ ധാരാളമായി എത്തുകയും ചെയ്തു.
ചിലത് മോഹൻലാൽ പങ്കുവെച്ചു എങ്കിലും സെലിബ്രേറ്റികൾ തന്നെ മോഹൻലാലിനൊപ്പം ഉള്ള ചിത്രങ്ങൾ പങ്കുവയ്ക്കുകയുണ്ടായി. അപ്പോൾ മോഹൻലാലിനെ കുറിച്ച് ഇന്ത്യൻ ടീം അംഗവും ഐഎസ്എല്ലിലെ ഒടീഷ്യ എഫ്സി താരവുമായ മൈക്കിൾ സൂസൈരാജ് പറഞ്ഞ വാക്കുകൾ മോഹൻലാൽ ആരാധകരെ ആവേശത്തിലാക്കി. കഴിഞ്ഞദിവസമായിരുന്നു മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് അദ്ദേഹം ഇങ്ങനെ പറഞ്ഞത്.
മോഹൻലാലിനോടൊപ്പം കൂടിക്കാഴ്ച നടത്തിയതിന് ഉള്ള സന്തോഷമാണ് മൈക്കിൾ സൂസൈരാജ് പങ്കുവെച്ചത്. എത്ര എളിമയുള്ളവൻ എന്നാണ് മൈക്കിൾ സൂസൈരാജ് മോഹൻലാലിനെ കുറിച്ച് പറഞ്ഞത്. ട്വിറ്ററിലൂടെ ആയിരുന്നു മൈക്കിൾ സൂസൈരാജിന്റെ വാക്കുകൾ. താങ്കളെ കണ്ടതിൽ ഒരുപാട് സന്തോഷം സാർ എന്തൊരു എളിമയാണ് താങ്കൾക്ക്. മോഹൻലാലിനൊപ്പം ഉള്ള ചിത്രം പങ്കുവെച്ചുകൊണ്ട് മൈക്കിൾ ട്വിറ്ററിൽ കുറിച്ചു.