മല്ലൂസ് സ്റ്റോറീസിലേക്ക് സ്വാഗതം. എന്നാൽ നമുക്ക് ഈ ബന്ധം വേർപ്പെടുത്താം അല്ലേ മോളെ. ഉമ്മാൻറെ പതിഞ്ഞ ശബ്ദം എന്റെ കാതിൽ പതിച്ചപ്പോൾ ഒന്ന് മൂളുക അല്ലാതെ ശബ്ദം ഒന്നും പുറത്തേക്ക് വന്നില്ല. തലയിലെ തട്ടത്തിൽ തൂങ്ങി ഒന്നര വയസ്സുകാരൻ പൊന്നുമോൻ ഹിഷാം എന്നെ നോക്കി ചിരിക്കുന്നു. ഞാൻ അവനെ എടുത്ത് മാറോട് അടച്ചുവെച്ചു. കഴിഞ്ഞു ഇന്നത്തോടെ കഴിഞ്ഞു ഇനി ആരും ചോദിക്കാൻ വരികയില്ലല്ലോ എന്നോട് എന്തേ കെട്ടിയോൻ വീട്ടിലേക്ക് വരാത്തത് എന്ന് അറിയാൻ ഇനി എട്ടും പൊട്ടും തികയാത്ത എന്റെ മോനേ ബാക്കിയുള്ളൂ .മൂത്ത മകൾ ആയതുകൊണ്ടാകാം എൻറെ ഇഷ്ടത്തിന് ആരും എതിര് നിൽക്കാതെ എനിക്ക് അയാളെ വിവാഹം ചെയ്ത് തന്നത്.
കോളേജിൽ പോകുമ്പോൾ എന്നെ നോക്കി പുഞ്ചിരിച്ച് പിറകെ വന്ന ആ ചെമ്പൻ നിറത്തിലുള്ള കണ്ണുകൾ ഉള്ള ചുരുളൻ മുടിക്കാരൻ ആയ അയാളെ ഞാൻ എപ്പോഴാ സ്നേഹിച്ചത് തുടങ്ങിയത് എന്ന് അറിയില്ലായിരുന്നു. മഴക്കാലത്ത് ചോർച്ച അടക്കാൻ പാടുപെടുന്ന വീട്ടിലെ എൻറെ അവസ്ഥയൊന്നും അയാൾക്ക് പ്രശ്നമില്ലായിരുന്നു അത്രേ. എന്നെ അത്രയ്ക്ക് ഇഷ്ടമാണ് എന്ന് പറഞ്ഞു എൻറെ ഉപ്പാനെ സമീപിച്ചപ്പോൾ അയാളുടെ വാക്കുകളിലെ സ്നേഹത്തിനു മുന്നിൽ എല്ലാവരും വീണുപോയി. കല്യാണം കഴിഞ്ഞ് ഒരു കുഞ്ഞായി കഴിഞ്ഞപ്പോൾ ആയിരുന്നു അയാളെ മനസ്സിലാക്കാൻ തുടങ്ങിയത്.
നിരന്തരമായ ഫോൺ വിളികളും ഒഴിഞ്ഞുമാറലും ഒക്കെയായി എന്നെയും മോനെയും ശ്രദ്ധിക്കാതെയായി. പിന്നെയാണ് അയാൾക്ക് മറ്റൊരു കുടുംബം ഉണ്ടെന്ന് അറിഞ്ഞത് അതിൽ രണ്ടു മക്കൾ ഉണ്ടത്രേ. ചോദിച്ചപ്പോൾ പറഞ്ഞു എനിക്ക് കിട്ടേണ്ടത് ഒക്കെ കിട്ടി നിന്നിൽ നിന്നും. ഇനി എനിക്കൊന്ന് ഫ്രീ ആകണം. അതെ അയാൾക്ക് എന്നെ ഒഴിവാക്കണം മറ്റൊരു വിവാഹത്തിലേക്ക് പോകണം വാശി പിടിച്ചില്ല ഞാൻ. സമ്മതം മൂളി ഇന്നെന്നെ അയാൾ മൊഴിചൊല്ലി.
എനിക്ക് താഴെ രണ്ട് അനുജത്തിമാർ ഫസീലക്കും സഹലയ്ക്കും വയസ്സിങ്ങ് എത്താറായിരിക്കുന്നു. ഉമ്മ ഒരു സാധു സ്ത്രീ ആയതിനാൽ ആയിരിക്കാം നേരത്തെ പോയത്. ഉപ്പാൻറെ അവശതകൾ മനസ്സിലാക്കി ഞാൻ ജോലിക്ക് പോകാൻ തീരുമാനിച്ചു. കുറച്ച് അകലെയുള്ള കമ്പ്യൂട്ടർ സെൻററിൽ ജോലി കിട്ടിപ്പോകുമ്പോൾ എല്ലാം നാട്ടിലെ പല കണ്ണുകളും എന്നിലേക്ക് ആയിരുന്നു. ഹലോ… വേറെ കല്യാണം ഒന്നും കഴിക്കുന്നില്ല മോളെ, അതോ വേറെ വല്ല ചുറ്റുപാടും തുടങ്ങിയിട്ടുണ്ടോ. ഉമ്മാനെയും പെങ്ങളെയും തിരിച്ചറിയാത്ത ഞരമ്പു രോഗികൾ കാതിൽ വൃത്തികേടുകൾ വിളമ്പാൻ തുടങ്ങി.