`

ഇടയ്ക്കിടയ്ക്ക് തലവേദന ഈ ലക്ഷണങ്ങളോടെ ആണോ ഉണ്ടാകുന്നത്, എങ്കിൽ ശ്രദ്ധിക്കുക.

തലവേദന ഓരോ വ്യക്തികൾക്കും ഉണ്ടാകുന്നത് സർവ്വസാധാരണമായി സംഭവിക്കുന്നതാണ്. എന്നാൽ ചില തലവേദനകൾക്ക് ചില പ്രത്യേകതകളുണ്ട് എന്നതാണ് വ്യത്യാസം. ഓരോ തലവേദനയും ഓരോ കാരണങ്ങൾ കൊണ്ടാണ് ഉണ്ടാകുന്നത്. ചില ആളുകൾക്ക് തലവേദന ഉണ്ടാകുന്നത് പ്രത്യേകമായി ഉറക്കം നഷ്ടപ്പെടുന്ന സമയത്ത്, അല്ലെങ്കിൽ അമിതമായി ജോലികൾ ചെയ്യുന്ന സമയങ്ങളിലോ ആയിരിക്കും. എന്നാൽ മറ്റു ചില സാഹചര്യങ്ങളിൽ ചില ആക്സിഡന്റുകൾ മൂലവും തലവേദനകൾ ഉണ്ടാകാം. ബ്രെയിൻ ട്യൂമറിന്റെ ഭാഗമായി തലവേദനകൾ ഉണ്ടാകുന്നത് സാധാരണമായി തന്നെ സംഭവിക്കാവുന്നതാണ്.

   

എന്നാൽ ഇതല്ലാതെ തന്നെ ചില ആളുകൾക്ക് വളരെ കാലമായി സ്ഥിരമായി ഉണ്ടാകുന്ന തലവേദനകൾ ഉണ്ട്. എന്നാൽ ഇവയിൽ നിന്നും വ്യത്യസ്തമായ ഒന്നാണ് മൈഗ്രേൻ തലവേദനകൾ. ഇത് വളരെ കാലം നീണ്ടുനിൽക്കുന്ന ഒന്നാണ്. ഇതിനെ പെട്ടെന്ന് തന്നെ ഇല്ലാതാക്കാൻ സാധിക്കുന്ന ഒന്നല്ല എന്നതുകൊണ്ട് വളരെ കാലമെടുത്ത് ചികിത്സിച്ച് മാറ്റാവുന്ന ഒരു അവസ്ഥയാണ് മൈഗ്രൈൻ തലവേദനകൾ. ഇതിന്റെ ലക്ഷണങ്ങളും വേദനകളും ആരംഭിക്കുന്നത് വളരെ മുൻപ് തന്നെ കാണാനാകും.

ചെറിയ വേദനകൾ ആയിട്ടായിരിക്കും ഇവ ആരംഭിക്കുന്നത്, പിന്നീട് സഹിക്കാൻ കഴിയാത്ത വേദനയിലേക്ക് എത്തിച്ചേരുകയും ചെയ്യും. ഇത്തരം തലവേദനകൾക്ക് ചില ട്രിഗ്‌റിങ് ഫാക്ടറുകൾ ഉണ്ട്. അമിതമായ പ്രകാശം കണ്ണിലേക്ക് വരുന്നതും, മധുരമുള്ള ഭക്ഷണപദാർത്ഥങ്ങൾ കഴിക്കുന്നത്, ഉറക്കം നഷ്ടപ്പെടുന്നത്, യഥാസമയങ്ങളിൽ ഭക്ഷണം കഴിക്കാൻ സാധിക്കാതെ വരുന്നത്, എന്നിവയെല്ലാം ഇത്തരം തലവേദനകൾ ഉണ്ടാകുന്നതിന് കാരണമാകാറുണ്ട്. അതുകൊണ്ടുതന്നെ പ്രധാനമായും മൈഗ്രേൻ തലവേദനകൾ ഇല്ലാതാക്കുന്നതിന് ഇത്തരം ഡ്രിഗറിങ് ഫാക്ടറുളെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് വേണ്ടത്.