പലപ്പോഴും നാം കണ്ടിട്ടുള്ള കാര്യമാണ് സ്ഥിരമായി ഒരേ പൊസിഷനിൽ നിന്നുകൊണ്ട് ജോലി ചെയ്യുന്ന ആളുകൾക്ക് ചില ഭാഗങ്ങളിൽ വേദന, ഉളുക്ക്, ചതവ് എന്നിവയെല്ലാം ഉണ്ടാകുന്നത്. അതുപോലെതന്നെ കായികപരമായ അധ്വാനം ചെയ്യുന്നവർക്കും ഇത്തരത്തിലുള്ള ഉളുക്കും വേദനയും എല്ലാം പതിവാണ്. മറ്റൊരു മേഖലയാണ് കായിക മേഖല. ക്രിക്കറ്റ്, ഹാൻഡ് ബോൾ, ഷട്ടിൽ എന്നിങ്ങനെയുള്ള കൈ കൊണ്ടുള്ള ഗെയിമുകൾ കളിക്കുന്ന ആളുകൾക്ക് കൈയുടെ ഷോൾഡറിന് ഉളുക്ക് പറ്റുന്നത് സ്ഥിരം കാണുന്ന കാഴ്ചയാണ്.
അതുപോലെതന്നെ ഫുട്ബോൾ കളിക്കുന്ന ആളുകൾക്ക് കാലുകൾക്കും ഇത്തരത്തിലുള്ള ഉളുക്ക്, ചതവ് എന്നിവയെല്ലാം സംഭവിക്കാം. ഇത്തരത്തിൽ സംഭവിക്കുന്ന ചെറിയ ഉളുക്കിനെ എല്ലാം നമുക്ക് വലിയ ദോഷങ്ങൾ ഇല്ലാതെ തന്നെ പെട്ടെന്ന് പരിഹരിക്കാനുള്ള മാർഗങ്ങൾ ഇന്ന് ഇന്ത്യൻ മെഡിസിനൽ വിഭാഗത്തിൽ ഉണ്ട്. ഇതിനായി പ്രധാനമായും ഇത്തരത്തിലുള്ള ഉളുക്കുകൾ സംഭവിക്കുന്ന സമയത്ത് തന്നെ ക്രയോ തെറാപ്പി ഇലക്ട്രോ തെറാപ്പി ഫിസിയോതെറാപ്പി എന്നിങ്ങനെയുള്ള തെറാപ്പികൾ ചെയ്യുകയാണ് പതിവ്.
ഇവ ചെയ്യുന്നതിലൂടെ പെട്ടെന്ന് തന്നെ ഈ ഉളുക്ക് സംഭവിച്ച ഭാഗത്തെ മസിലുകളുടെ അനാവശ്യമായ പ്രവർത്തനങ്ങളെ നിയന്ത്രിക്കുകയും രക്തക്കുഴലുകളുടെ അല്ലെങ്കിൽ ഞരമ്പുകളുടെ ഇലക്ട്രോൽ പവർ വർധിപ്പിക്കുകയും ചെയ്യുന്നു. ഇതുമൂലം ഈ വേദന ഉളുക്ക് എല്ലാം പെട്ടെന്ന് പരിഹരിക്കപ്പെടുന്നു.
ഇവയെല്ലാം വഴി തന്നെ വലിയ മാരകമായ അവസ്ഥയിലേക്ക് എത്താതെ തന്നെ ഇത്തരം മുറിവ് എന്നിവയെല്ലാം പെട്ടെന്ന് പരിഹരിച്ച് ആ വ്യക്തിക്ക് വീണ്ടും ചെയ്തിരുന്ന ജോലിയിലേക്ക് തിരിച്ചെത്താൻ സാധിക്കുന്നു. പ്രധാനമായും ക്രയോ തെറാപ്പിയാണ് ഇതിനെ ഉപകാരപ്പെടാറുള്ളത്. ഇത് തണുപ്പ് ഉപയോഗിച്ച് ചെയ്യുന്ന ഒരു തെറാപ്പിയാണ്.