പലപ്പോഴും മണി പ്ലാന്റിനെ കുറിച്ച് നാം കേട്ടിട്ടുണ്ടാകും. വീട്ടിൽ ധനപരമായ ഉയർച്ച ഉണ്ടാകുന്നതിന് വളരെയധികം ഉത്തമമായി വളർത്താവുന്ന ഒരു ചെടിയാണ് മണി പ്ലാന്റ് എന്ന്. എന്നാൽ ഈ മണി പ്ലാന്റ് തന്നെ പലപ്പോഴും നമുക്ക് ദോഷമായി ഭവിക്കാറുണ്ട്. ഈ സാഹചര്യങ്ങൾ ഏതൊക്കെയാണെന്ന് തിരിച്ചറിഞ്ഞ് ഇവയെ ഒഴിവാക്കാൻ ശ്രമിക്കുകയാണ് എന്നുണ്ടെങ്കിൽ വീട്ടിൽ ഉണ്ടാകുന്ന പല ദോഷങ്ങളും നമുക്ക് വളരെ എളുപ്പത്തിൽ മാറ്റിയെടുക്കാം.
പ്രധാനമായും ഈ മണി പ്ലാന്റ് വീടിന്റെ ഏതു ഭാഗത്താണ് വളർത്തേണ്ടത് എന്ന് നാം അറിഞ്ഞിരിക്കണം. ഒരു വീടിന്റെ വടക്കു കിഴക്കേ മൂലയിൽ മണി പ്ലാന്റ് വളർത്തുക എന്നത് വളരെയധികം ദോഷവത്തായിട്ടുള്ള കാര്യമാണ്. എന്നാൽ അതേസമയം വടക്കുദശയിൽ ഈ മണി പ്ലാന്റ് വളർത്തുന്നത് ഒരുപാട് സൗഭാഗ്യങ്ങൾ കൊണ്ടുവരും. ഒപ്പം ഒരു വീടിന്റെ തെക്ക് കിഴക്കേ മൂലയിലും മണി പ്ലാന്റ് വളർത്തുക വഴി വീട്ടിലേക്ക് സാമ്പത്തിക ഉന്നതയും കോടീശ്വരയോഗവും ധനപരമായ ഉയർച്ചയും എല്ലാം ഉണ്ടാകും.
വീട്ടിൽ ഒരു പോസിറ്റീവ് എനർജി നിലനിൽക്കുന്നതിനെ തെക്ക് കിഴക്കേ മൂലയിൽ ഒരു മണി പ്ലാന്റ് എപ്പോഴും വളർത്താം. എന്നാൽ ഒരിക്കലും ഇത് വെറും തറയിൽ വളർതരുത്. എപ്പോഴും സമതലത്തിൽ നിന്നും അല്പം ഉയർന്നു മാത്രം മണി പ്ലാന്റ് വളർത്തുക. വീടിനകത്താണ് വളർത്തുന്നത് എന്നുണ്ടെങ്കിൽ ചെടിച്ചട്ടിയിലോ കുപ്പിയിലോ ആയി വളർത്താം. മുറ്റത്താണ് നിങ്ങൾ വളർത്തുന്നത് എന്നുണ്ടെങ്കിൽ അല്പം ഉയർന്ന മണ്ണ് കെട്ടി തറ കെട്ടി അതിൽ വേണം ഈ മണി പ്ലാന്റ് വളർത്താൻ അല്ലെങ്കിൽ ചെടിച്ചട്ടിയിൽ വളർത്താം.