ഒരു മനുഷ്യശരീരത്തിന് സാധാരണ നോർമലായി വേണ്ട ബ്ലഡ് പ്രഷറിനേക്കാൾ അമിതമായി വരുന്ന സമയത്ത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഇത്തരത്തിൽ അമിതമായി ബ്ലഡ് പ്രഷർ കൂടുന്ന സമയത്താണ് ഹൃദയാഘാതം സ്ട്രോക്ക് എന്നിവയെല്ലാം സംഭവിക്കുന്നത്. രക്ത കുഴലുകൾക്ക് അമിതമായി സമ്മർദ്ദം ഉണ്ടായി ഇവ പൊട്ടാനുള്ള സാധ്യത കൂടുതലാണ്. ചില സാഹചര്യങ്ങളിൽ 180 നും മുകളിൽ ആയി ബ്ലഡ് പ്രഷർ വരുന്നുണ്ട് എങ്കിൽ മിക്ക സാഹചര്യങ്ങളിലും കണ്ണുകൾക്ക് ഒരു മൂഡൽ അനുഭവപ്പെടാറുണ്ട്.
കാലുകൾ തളർന്നുപോലും പോകുന്നതു പോലെ തോന്നാം. തലയ്ക്ക് അമിതമായ വേദന അനുഭവപ്പെടാം. ഹൃദയമിടിപ്പ് അമിതമായി കൂടാം. ഹൃദയത്തിന്റെ ഭാഗത്ത് വേദന അനുഭവപ്പെടാം. അല്പം ദൂരം പോലും നടക്കുമ്പോഴേക്കും കിതപ്പ് അനുഭവപ്പെടുന്നത് തോന്നാറുണ്ട്. ഇതെല്ലാം ബ്ലഡ് പ്രഷർ കൂടുന്നതിന്റെ ഭാഗമായി ചില ആളുകളിൽ പ്രത്യക്ഷപ്പെടുന്ന ലക്ഷണങ്ങളാണ്.
ഇത്തരത്തിൽ ബ്ലഡ് പ്രഷർ കൂടുന്നതുകൊണ്ട് എന്തുകൊണ്ടും നിങ്ങൾക്ക് ദോഷം ചെയ്യുന്ന കാര്യം മാത്രമാണ് സംഭവിക്കാൻ പോകുന്നത്. ഇത് മനസ്സിലാക്കി ഇങ്ങനെയുള്ള സാഹചര്യങ്ങൾ ഒഴിവാക്കാനായി ജീവിതത്തെ നല്ലപോലെ ചിട്ടപ്പെടുത്തേണ്ടതുണ്ട്. നല്ല ഒരു ജീവിതശൈലി പാലിക്കുകയും, നല്ല പോലെ ദിവസവും വ്യായാമം ചെയ്യുകയും ചെയ്യാം.
എന്നാൽ ഈ ബ്ലഡ് പ്രഷർ അമിതമായി ഉണ്ടാകുന്ന സമയത്ത് വ്യായാമം ചെയ്യുമ്പോഴും നാം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ഭക്ഷണത്തിൽ അധികം ഉപ്പ്, മധുരം, എരിവ് എന്നിവയെല്ലാം ഒഴിവാക്കാം. ചോറും പരമാവധി കുറയ്ക്കാം, അമിതമായി കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളും ഒഴിവാക്കാം. പകരം ഇലക്കറികളും പച്ചക്കറികളും നല്ലപോലെ ഉൾപ്പെടുത്താം. ഇത്രയും എല്ലാം ശ്രദ്ധിക്കുന്നതിലൂടെ തന്നെ ഒരു പരിധിവരെ നമ്മുടെ ബ്ലഡ് പ്രഷറിനെ നിയന്ത്രിച്ചു നിർത്താൻ ആകും.