എല്ലാ വീടുകളിലും കാണുന്ന ഒരു മരമാണ് പപ്പായ എന്നത്. പപ്പായ ശരീരത്തിന് വളരെയധികം ആരോഗ്യ ഗുണങ്ങൾ നൽകുന്നു എന്നതുകൊണ്ട് തന്നെ ഈ മരം മറ്റു വളർത്താൻ ആരും മടിക്കാറില്ല. എന്നാൽ ഇത് തനിയെ ഉണ്ടാകുന്നതായും കാണപ്പെടാറുണ്ട്. പലപ്പോഴും ഇത് തനിയെ ഉണ്ടാകുമ്പോൾ വീടിന്റെ പല ദിക്കിലുമായും ഉണ്ടാകാം.പപ്പായ മരം വീടിന്റെ ഏത് ഭാഗത്ത് വളരുന്നതും ഗുണമാണ് എന്ന് നാം തെറ്റിദ്ധരിക്കരുത്. കായ് ഫലം നൽകുന്നു എന്നു കരുതി വീടിന്റെ എല്ലാ ഭാഗത്തും ഇത് വളർത്താൻ പാടുള്ളതല്ല. ഏറ്റവും ഉചിതമായും വീടിന്റെ വടക്ക് ദിശയിലും, വടക്ക് പടിഞ്ഞാറ് ദിശയിലും പപ്പായ മരം വളർത്തുന്നത് നല്ലതാണ്.
വടക്കുദശയിൽ ഒരു പപ്പായ മരം വളരുന്നത് നിങ്ങൾക്ക് കായഫലം നൽകുക മാത്രമല്ല ചെയ്യുന്നത് കുടുംബത്തിനെ ഏറ്റവും ഐശ്വര്യം നിറഞ്ഞ ഒരു സാഹചര്യം സൃഷ്ടിക്കുകയും, കുടുംബനാഥനെ ധനപരമായ ഉയർച്ച ഉണ്ടാകാൻ സഹായിക്കുകയും ചെയ്യുന്നു. അതുകൊണ്ടുതന്നെ നിങ്ങളുടെ വീടിന്റെ വടക്ക് ഭാഗത്തോ, അല്ലെങ്കിൽ വടക്കു പടിഞ്ഞാറ് ദിശയിലോ ഒരു പപ്പായ മരം നട്ടുവളർത്താൻ ഒരിക്കലും മടിക്കരുത്. അതേസമയം വീടിന്റെ തെക്ക് കിഴക്ക് ദിശയിലും,.
തെക്ക് ഭാഗത്തും, വടക്ക് കിഴക്ക് ദിശയിലും പപ്പായ മരം വളർത്തുന്നത് വലിയ ദോഷങ്ങൾ വരുത്തി വയ്ക്കും. ഈ ഭാഗത്ത് പപ്പായ മരം ഉണ്ട് എങ്കിൽ തീർച്ചയായും കായഫലം ഉണ്ടായ ശേഷം ഇവ വെട്ടിക്കളയുകയാണ് കൂടുതൽ ഉചിതം. ഇവൻ വെട്ടി ക്കളയാത്ത പക്ഷം നിങ്ങൾക്ക് കുടുംബത്തിന് പലതരത്തിലുള്ള ദോഷങ്ങളും ഉണ്ടാക്കുന്നു.