`

രാവിലെ എഴുന്നേൽക്കുമ്പോൾ അകാരണമായ തളർച്ച അനുഭവപ്പെടുന്നുണ്ടോ.

പല ആളുകൾക്കും ഇന്ന് അനുഭവപ്പെടുന്ന ഒരു പ്രശ്നമാണ് അമിതമായ ക്ഷീണം തളർച്ച എന്നിവയെല്ലാം. മിക്ക സാഹചര്യങ്ങളിലും ഇത് ഉണ്ടാകുന്നതിനു പുറകിലെ കാരണമെന്നത് ശരീരത്തിലെ രക്തക്കുറവ് തന്നെയായിരിക്കും. നമ്മുടെ ശരീരത്തിന് അതിന്റെ ആരോഗ്യം നിലനിർത്താൻ ആവശ്യമായ രീതിയിൽ രക്തം സർക്കുലേറ്റ് ചെയ്യാതെ വരുന്ന സമയത്ത് ഇത്തരത്തിൽ അമിതമായ ക്ഷീണം അനുഭവപ്പെടാറുണ്ട്.

   

രക്തത്തിലെ ഹീമോഗ്ലോബിന്റെ അളവ് കുറയുന്ന സമയത്ത് ഇത് ഉണ്ടാകാറുണ്ട്. രക്തം ശരീരത്തിന്റെ ഓരോ കോശങ്ങളിലേക്കും എത്തിക്കുന്നത് വലിയ പങ്കുവഹിക്കുന്ന ഒന്നാണ് ഹീമോഗ്ലോബിൻ എന്നത്. എല്ലുകൾക്കിടയിൽ മജ്ജകളിലാണ് ഈ ഹീമോഗ്ലോബിൻ ഉത്പാദിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ എല്ലുകൾക്ക് ബലക്ഷയം ഉണ്ടാകുന്ന സമയത്തും ഇത്തരത്തിൽ രക്തക്കുറവ് ഉണ്ടാകാം. ശരീരത്തിലേക്ക് നാം ഭക്ഷണം നല്ല അളവിൽ തന്നെ കാൽസ്യം അയൺ എന്നിവ നൽകാതെ വരുന്ന സമയത്താണ് എല്ലുകൾക്ക് ഇത്തരത്തിൽ ഉണ്ടാകുന്നത്.

നാം കഴിക്കുന്ന ഭക്ഷണത്തിലെ പോഷക കുറവാണ് ഇവയ്ക്ക് കാരണമെന്ന് തിരിച്ചറിയുന്ന പക്ഷം, നമ്മുടെ ഭക്ഷണത്തിൽ നല്ല രീതിയിൽ തന്നെ കാൽസ്യം ആയേനെ പ്രോട്ടീൻ എന്നിങ്ങനെയുള്ള എല്ലാ മിനറൽസും നൽകേണ്ടതുണ്ട്. എന്നാൽ ചില സമയങ്ങളിൽ ഭക്ഷണത്തിൽ ഇവയെല്ലാം ഉൾപ്പെടുത്തി എന്നാൽ കൂടിയും ഇത്തരത്തിലുള്ള കുറവുകൾ അനുഭവപ്പെടാറുണ്ട്. ഇതിന്റെ കാരണം എന്നത് ശരീരത്തിന് ഇവ ശരിയായ രീതിയിൽ വലിച്ചെടുക്കാൻ സാധിക്കാതെ വരുന്നതാണ്.

അതുകൊണ്ടുതന്നെ ശരീരത്തിന് ഇത്തരം പോഷകങ്ങളെല്ലാം വലിച്ചെടുക്കുന്ന വിറ്റാമിൻ സിയുടെ അളവ് വളരെ വലിയ തോതിൽ ആവശ്യമാണ്. നാരങ്ങ, ഓറഞ്ച്, തണ്ണിമത്തൻ, പൈനാപ്പിൾ എന്നിവയിൽ എല്ലാം നല്ല അളവിൽ തന്നെ വിറ്റാമിൻ സി അടങ്ങിയിരിക്കുന്നു. ഭക്ഷണത്തിനോടൊപ്പം ഒരു നാരങ്ങ കഴിക്കുന്നത് എപ്പോഴും നല്ലതാണ്.