`

സ്കിന്നിന് ഉണ്ടാകുന്ന നിറവ്യത്യാസങ്ങളെ മേക്കപ്പ് കൊണ്ട് മാറ്റിയിട്ട് കാര്യമില്ല.

പലപ്പോഴും ആളുകളിലെ സ്കിന്നിൽ ഉണ്ടാകുന്ന ചില വ്യത്യാസങ്ങൾ മാനസികമായും ബുദ്ധിമുട്ട് ഉണ്ടാകാറുണ്ട്. അതുകൊണ്ടുതന്നെ അവർ അതിനെ സ്ത്രീകളാണെങ്കിൽ മേക്കപ്പ് പ്രോഡക്ട്സ് ഉപയോഗിച്ച് മറക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇതിന്റെ യഥാർത്ഥ മൂലകാരണം എന്താണെന്ന് മനസ്സിലാക്കി അതിനെ തിരുത്താനുള്ള മാർഗങ്ങൾ ശ്രമിക്കുകയാണ് വേണ്ടത്. പ്രധാനമായും ഇത്തരത്തിലുള്ള സ്കിന്നിന് ഉണ്ടാകുന്ന നിറവ്യത്യാസങ്ങളെ മെലാസ്മ എന്നാണ് പറയാറുള്ളത്.

   

മുഖത്ത് കവിളിലോ, നെറ്റിയുടെ സൈഡ് ഭാഗങ്ങളിലോ ആയി ഇരുണ്ട നിറത്തിൽ പ്രത്യക്ഷപ്പെടുന്നവയാണ് മെലാസ്മ. സ്ത്രീകളുടെ മെനോപ്പോസ് സമയത്ത് അവരുടെ ഹോർമോണുകളിൽ ഉണ്ടാകുന്ന വ്യതിയാനം കൊണ്ട് സ്കിന്നിലെ മെലാനിൻ അമിതമായി ഉത്പാദിപ്പിക്കപ്പെടുന്നതുകൊണ്ടാണ് ഇത് ഉണ്ടാകുന്നത്. ഇതല്ലാതെ തന്നെ കഴുത്തിലും കക്ഷത്തിലും തുടയിടുക്കിനും കറുത്ത നിറം പ്രത്യക്ഷപ്പെടുന്ന ഒരു അവസ്ഥയും ഉണ്ട്.

പലരും ഇത് അലർജി ആണെന്നോ ഫാറ്റ് അടിഞ്ഞുകൂടുന്നതാണെന്ന് എല്ലാം പറയാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത് ശരീരത്തിലെ ഇൻസുലിൻ റസീസ്റ്റൻസ് കൊണ്ട് ഉണ്ടാകുന്നതാണ്. ഇൻസുലിൻ ശരീരത്തിന് ശരിയായ രീതിയിൽ വലിച്ചെടുക്കാനോ പ്രയോജനപ്പെടുത്താനോ സാധിക്കാതെ വരുന്ന സമയത്താണ് ഇത്തരത്തിൽ കഴുത്തിലും തുടയിടുക്കലും കറുത്ത നിറം പ്രത്യക്ഷപ്പെടുന്നത്. അതു കൊണ്ട് തന്നെ ഹോർമോണൽ ഇമ്പാലൻസുകളും തുടർന്ന് പിസിഒഡിയും ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ട് പ്രധാനമായും ഉണ്ടാകുന്ന രോഗാവസ്ഥയാണ് പ്രമേഹം.

അതുകൊണ്ടുതന്നെ നിങ്ങളുടെ ശരീരത്തിൽ ഇത്തരത്തിലുള്ള കറുത്ത പാടുകൾ പ്രത്യക്ഷപ്പെടുന്ന സമയത്ത് മനസ്സിലാക്കുക തുടർന്ന് നിങ്ങൾക്ക് പ്രമേഹവും, പിസിഒഡിയും വരാനുള്ള സാധ്യത ഏറെയാണ്. ഇനി നിങ്ങളുടെ ശരീരത്തിൽ കാണുന്ന കറുത്ത നിറത്തെ വെറും പാടുകളായി മാത്രം പരിഗണിക്കരുത്.