ശരീരത്തിന്റെ ചില മടക്കുകളാണ് കഴുത്ത്, തുടയിടുക്കുകൾ, കക്ഷം,മാറിടത്തിന്റെ താഴ്ഭാഗം എന്നിവയെല്ലാം.ചില ആളുകൾക്കെങ്കിലും ഈ ശരീരഭാഗങ്ങളിൽ കറുത്ത നിറം വരുന്നതായി കാണാറുണ്ട്.പലരും ഇവന് അലർജി ആണ് എന്ന് തെറ്റിദ്ധരിച്ച് അവഗണിക്കാറുണ്ട്. എന്നാൽ യഥാർത്ഥത്തിൽ ഇത്തരത്തിൽ കറുത്ത നിറം ഉണ്ടാകുന്നതും, തടിച്ച പാടുകൾ ഉണ്ടാകുന്നതും എല്ലാം വെറുതെ അലർജി ആയി കണക്കാക്കരുത്. ഇവ പല രോഗങ്ങളുടെയും മുൻസൂചനയാണ് നമുക്ക് നൽകുന്നത്.ഏറ്റവും പ്രധാനമായും ഇത്തരത്തിലുള്ള കറുത്ത പാടുകൾ ഉണ്ടാകുന്നത് ഇൻസുലിൻ റെസിസ്റ്റൻസിനെ തുടർന്നാണ്.
ഇൻസുലിൻ റെസിസ്റ്റൻസ് കൊണ്ടുണ്ടാകുന്ന ഒരു പ്രധാന രോഗമാണ് പ്രമേഹം. അതുകൊണ്ട് പ്രമേഹം വരുന്നതിന്റെ മുന്നോടിയായി ശരീരത്തിൽ ഇത്തരത്തിലുള്ള കറുത്ത പാടുകൾ പ്രത്യക്ഷപ്പെടാം.ഇനി നിങ്ങളെ കഴുത്തിലെ കക്ഷത്തിലെ കറുത്ത നിറമുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും പെട്ടെന്ന് തന്നെ ഒരു ഇൻസുലിൻ ടെസ്റ്റ് നടത്തി നോക്കേണ്ടതുണ്ട്. നിങ്ങൾക്ക് ഇൻസുലിൻ റെസിസ്റ്റൻസിന്റെ ആരംഭമുണ്ട് എന്നുണ്ടെങ്കിൽ തീർച്ചയായും നിങ്ങളുടെ ഭക്ഷണക്രമത്തിലും, ശാരീരിക ആരോഗ്യ ക്രമത്തിലും, വ്യായാമത്തിലും എല്ലാം വലിയ മാറ്റങ്ങൾ വരുത്തി നോക്കേണ്ടതുണ്ട്. നല്ല ഭക്ഷണരീതി പാലിക്കുന്നത് വളരെ വലിയ മാറ്റങ്ങൾ വരുത്തും.
ഭക്ഷണത്തിൽ വേവിച്ച പച്ചക്കറികൾ ഉൾപ്പെടുത്തുകയും, നല്ലപോലെ സാലഡുകൾ കഴിക്കുകയും ചെയ്തു, കാർബോഹൈഡ്രേറ്റിന് ഒരു പരിധി വരെ ഒഴിവാക്കി, മധുരമുള്ള അല്ലെങ്കിൽ എല്ലാതരത്തിലുള്ള ബേക്കറി പദാർത്ഥങ്ങളും ഒഴിവാക്കുക വഴി ഇതിന് ഒരു പരിധിവരെ നമുക്ക് തടയാനാകും. നടത്തം എന്നത് ഷുഗർ രോഗികൾക്ക് ഒരു നല്ല പരിഹാരമല്ല. നല്ലപോലെ ആയാസം വരുന്ന രീതിയിൽ കാർഡിയോ എക്സർസൈസുകളാണ് കൂടുതൽ ഉത്തമം.