`

ക്ഷേത്രത്തിൽ നിന്നും ലഭിക്കുന്ന പൂവും പ്രസാദവും എന്ത് ചെയ്യണം എന്നറിയാമോ.

പലരും ക്ഷേത്രത്തിൽ പോയി പ്രാർത്ഥിച്ച് പ്രസാദം വേടിച്ച ശേഷമാണ് വലം വയ്ക്കുന്നതും അത് നെറ്റിയിൽ ചാർത്തുന്നതും. എന്നാൽ യഥാർത്ഥത്തിൽ ക്ഷേത്രത്തിൽ പോയി എല്ലാ ദർശനവും, വലം വയ്ക്കലും, പ്രാർത്ഥിക്കലും കഴിഞ്ഞശേഷമാണ് നിങ്ങൾ ചെയ്ത വഴിപാടിന്റെ പ്രസാദം കയ്യിൽ വേടിക്കേണ്ടത്. ഇത് വേടിച്ച് ഒരിക്കലും തിരിഞ്ഞ് ഭഗവാനെ നോക്കാൻ പാടുള്ളതല്ല. പ്രസാദം ലഭിച്ചാൽ നേരെ പുറത്തേക്ക് നടന്നു പുറത്തു ചെന്ന് ഇത് നെറ്റിയിൽ ചാർത്താം.

   

പ്രസാദം മേടിച്ച ശേഷം ഒരിക്കലും ഭഗവാനെ തിരിഞ്ഞുനോക്കുന്നത് അത്ര ഐശ്വര്യം ആയിട്ടുള്ള കാര്യമല്ല. അതുപോലെതന്നെ പ്രസാദം വേടിച്ച ശേഷം ഇത് നമ്മുടെ കയ്യിൽ നിന്നും താഴെ വീഴുകയാണ് എന്നുണ്ടെങ്കിൽ ഇത് വലിയ ദോഷങ്ങളുടെ മുൻസൂചനയാണ്. അതുകൊണ്ടുതന്നെ ഇതിന് പരിഹാരമായി ഒരു കൈപ്പിടി നാണയം ക്ഷേത്രത്തിലെ ഭണ്ഡാരത്തിൽ നിക്ഷേപിക്കുക. ക്ഷേത്രത്തിൽനിന്നും വാങ്ങിക്കൊണ്ടുവരുന്ന ഇത്തരത്തിലുള്ള പ്രസാദങ്ങൾ നിങ്ങളുടെ വീട്ടിലെ പൂജാമുറിയിലാണ് സൂക്ഷിക്കേണ്ടത് വീട്ടിലെ മറ്റ് എവിടെയും ഇത് വയ്ക്കാനോ സൂക്ഷിക്കാനും പാടില്ല.

അതുപോലെ തന്നെ ക്ഷേത്രം മതിലിൽ ഉപേക്ഷിക്കാനും പാടുള്ളതല്ല. ഇവ പൂജ മുറിയിൽ ഇതിനുവേണ്ടിയുള്ള സ്ഥാനങ്ങളിൽ സൂക്ഷിച്ച്, രണ്ടോ മൂന്നോ ദിവസത്തിനു ശേഷം വീടിന്റെ വടക്ക് കിഴക്കേ മൂലയിൽ ഒരു ചെറിയ കുഴിയിൽ ഇത് മണ്ണിട്ട് മൂടേണ്ടതാണ്. അല്ലെങ്കിൽ വീടിനടുത്ത് ജലാശയം ഉണ്ടെങ്കിൽ അതിൽ ഒഴുക്കി കളയുകയും ചെയ്യാം. എന്നാൽ ഈ പ്രസാദത്തിൽ അടങ്ങിയിരിക്കുന്ന ചന്ദനം, കളഭം, കുങ്കുമം എന്നിവ വ്യത്യസ്തമായ മൂന്ന് ഡപ്പകളിൽ ആക്കി പൂജാമുറിയിൽ സൂക്ഷിക്കാം. ആവശ്യാനുസരണം ഇവ എടുത്ത് നെറ്റിയിൽ ചാർത്താം..