ഒരു മനുഷ്യ ശരീരത്തിലെ കിഡ്നി രോഗങ്ങൾ വരുന്നതിന്റെ പ്രധാനപ്പെട്ട കാരണം എന്നത് പലപ്പോഴും പ്രമേഹമാണ് എന്ന് പലരും തെറ്റിദ്ധരിക്കാറുണ്ട്. എന്നാൽ പ്രമേഹം കൊണ്ട് മാത്രമല്ല ബ്ലഡ് പ്രഷർ മിതമായി കൂടുന്നത് കൊണ്ടും ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഉണ്ടാകാനുള്ള സാധ്യതകൾ കൂടുതലാണ്. എന്നാൽ പ്രധാനമായും കിഡ്നി ചെയ്യുന്ന പ്രവർത്തി എന്നത്, ശരീരത്തിലെ വേസ്റ്റ് പ്രോഡക്ടുകളെ മൂത്രമാക്കി കൺവേർട്ട് ചെയ്ത് മൂത്രത്തിലൂടെ ഇതിനെ പുറന്തള്ളുന്ന പ്രവർത്തിയാണ്. അതുകൊണ്ടുതന്നെ ശരീരത്തിൽ ഉണ്ടാകുന്ന വേസ്റ്റ് പ്രോഡക്ടുകളുടെ അളവ് വർദ്ധിക്കുന്നതും ഇത്തരത്തിൽ കിഡ്നി രോഗങ്ങൾ ഉണ്ടാക്കാൻ സാധ്യതകളുണ്ട്.
കിഡ്നിക്ക് തകരാറ് ഉണ്ടാകുന്ന സമയത്ത് ഇവ ശരീരത്തിൽ നിന്നും പുറത്തു പോകാതെ ശരീരത്തിൽ തന്നെ അവശേഷിക്കുകയും മറ്റ് രോഗങ്ങൾക്കും കാരണമാവുകയും ചെയ്യുന്നു. പ്രധാനമായും ക്രിയാറ്റിന്റെ അളവാണ് കിഡ്നി രോഗങ്ങൾ ഉണ്ടോ എന്ന് ടെസ്റ്റ് ചെയ്യാനായി നോക്കാറുള്ളത്. ക്രിയാറ്റിന്റെ അളവ് 1.2 വിനു മുകളിലേക്ക് എത്തുമ്പോൾ തന്നെ കിഡ്നിക്ക് രോഗം ബാധിച്ചു എന്നുവേണം മനസ്സിലാക്കാൻ. എപ്പോഴും ക്രിയാറ്റിന്റെ അളവ് 1.2 വിൽ നിക്കുന്നതാണ് ഉത്തമം 1.4 മുകളിലേക്ക് എത്തുമ്പോൾ തന്നെ കിഡ്നിക്ക് അമിതമായി രോഗാവസ്ഥ ബാധിച്ചു എന്ന് മനസ്സിലാക്കാം.
കിഡ്നിയുടെ പ്രവർത്തനം 50 ശതമാനത്തോളം തന്നെ ഇതിലൂടെ കുറഞ്ഞിട്ടുണ്ടാകും. അമിതമായി കായിക അധ്വാനം ചെയ്യുന്ന അല്ലെങ്കിൽ പ്രോട്ടീൻ പൗഡർ ഉപയോഗിക്കുന്ന ആളുകൾക്ക് ഇത് ഉണ്ടാകാനുള്ള സാധ്യത വളരെ കൂടുതലാണ്. ശരീരത്തിലെ പ്രോട്ടീൻ വിഘടിച്ച് ഉണ്ടാകുന്ന ഒരു വേസ്റ്റ് പ്രോഡക്റ്റ് ആണ് ക്രിയാറ്റിൻ. ശരീരത്തിന്റെ ആരോഗ്യത്തെക്കുറിച്ച് നാം വളരെയധികം ബോധവാന്മാരായിരിക്കണം.