`

പ്രമേഹത്തെ കുറിച്ച് നിങ്ങൾ എത്രയധികം ബോധവാന്മാരാകേണ്ടതുണ്ട്.

പ്രമേഹം ഇല്ലാത്ത ആളുകൾ ഇല്ല എന്ന് തന്നെ ഇന്നത്തെ ഒരുകാലത്ത് പറയാനാകും. കാരണം മിക്കവാറും ഒരു വിധത്തിൽപ്പെട്ട എല്ലാ ആളുകൾക്കും തന്നെ ഇന്ന് പ്രമേഹം വന്നുചേരാൻ സാധ്യതകൾ വളരെയേറെ ഉണ്ട്. ചെറിയ കുട്ടികൾക്കുണ്ടാകുന്ന പ്രമേഹം ടൈപ്പ് വൺ പ്രമേഹമാണ്. എന്നാൽ ഇതിന് പ്രതിരോധിക്കാൻ മറ്റു മാർഗ്ഗങ്ങളുണ്ട്. ടൈപ്പ് ടു രീതിയിൽ വരുന്ന പ്രമേഹം എന്നത് നിയന്ത്രിക്കേണ്ടത് മരുന്നുകൾ കൊണ്ടല്ല, നമ്മുടെ തന്നെ സ്വന്തം ജീവിതശൈലി നിയന്ത്രണത്തിലൂടെയാണ്.

   

നാം കഴിക്കുന്ന ഭക്ഷണങ്ങളും നമ്മളുടെ ജീവിതരീതിയും നമ്മുടെ ശരീരത്തിന്റെ ആരോഗ്യത്തെ വളരെയധികം ബാധിക്കുന്ന ഒരു കാര്യമാണ്. എത്രത്തോളം ആരോഗ്യകരമായി ഭക്ഷണം കഴിക്കുന്നു, എത്രത്തോളം ആരോഗ്യകരമായി ജീവിതം നയിക്കുന്നു, വ്യായാമം എത്രത്തോളം ചെയ്യുന്നു എന്നതെല്ലാം നമ്മുടെ ശരീരത്തിന് ആരോഗ്യത്തിന് വളരെ അത്യാവശ്യമായിട്ടുള്ള കാര്യങ്ങളാണ്. ദിവസവും ഏറ്റവും കുറഞ്ഞത് അരമണിക്കൂർ എങ്കിലും കഠിനമായ വ്യായാമം ചെയ്യേണ്ടതുണ്ട്. പ്രമേഹം വന്നുചേർന്നാൽ മറ്റു പല രോഗങ്ങളും ഇതിനോട് അനുബന്ധിച്ച് വരാം.

പ്രധാനമായും ബ്ലഡ് പ്രഷർ കൂടാനുള്ള സാധ്യതയും, കിഡ്നി രോഗങ്ങൾ ഉണ്ടാകാനും, ഹൃദയാഘാതത്തിനും, സ്ട്രോക്കിനും എല്ലാം പ്രമേഹം കാരണമാകാറുണ്ട്. കാരണം പ്രമേഹം മുലം രക്തക്കുഴലുകൾക്ക് കട്ടി കുറയുകയും, ഇതിന്റെ ഭിത്തിയിൽ കൊഴുപ്പ് അടിഞ്ഞു കൂടുകയും, ഇതുവഴി രക്തം ശരിയായ രീതിയിൽ സർക്കുലേറ്റ് ചെയ്യാതെ വരികയും ചെയ്യുന്നു. ഇത് പല മാരകരോഗങ്ങൾക്കും ഇടയാക്കുന്നു. അതുകൊണ്ടുതന്നെ നമ്മുടെ ഭക്ഷണം നല്ല രീതിയിൽ തന്നെ നമുക്ക് നിയന്ത്രിക്കാം. കാർബോഹൈഡ്രേറ്റ് പൂർണമായും ഒഴിവാക്കുകയാണെങ്കിൽ അത്രയും ഉചിതമായ മറ്റൊരു കാര്യമില്ല. ബേക്കറി പലഹാരങ്ങളും മറ്റും ഒഴിവാക്കാൻ ശ്രമിക്കുകയും ചെയ്യാം.

https://www.youtube.com/watch?v=hJ5nztuSJ2M