മലയാളത്തിന്റെ നിലവിലുള്ള ഇൻഡസ്ട്രിയിൽ ഹിറ്റായി നിൽക്കുന്ന ചിത്രമാണ് മോഹൻലാൽ നായകനായ പുലിമുരുകൻ ഉദയകൃഷ്ണ രചിച്ച് വൈശാഖ് സംവിധാനം ചെയ്തത് ഈ ചിത്രം 2016 ലാണ് റിലീസ് ചെയ്തത്. അതിനുശേഷം മോഹൻലാ ലും വൈശാഖും ഉദയകൃഷ്ണനും ഒന്നിച്ച് ചിത്രമാണ് മോൺസ്റ്റർ ഇപ്പോൾ പോസ്റ്റ് പ്രൊഡക്ഷൻ സ്റ്റേജിൽ ഉള്ള ഈ ചിത്രം സെപ്റ്റംബർ 30ന് പൂജാ റിലീസായി തിയേറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുലിമുരുകൻ എന്ന ചിത്രം നേടിയ വിജയവും അത് നൽകിയ പ്രതീക്ഷയുടെ ഹാരവും ഈ ചിത്രത്തെ ബാധിക്കില്ല എന്നാണ് വൈശാഖ് പറയുന്നത്.
പ്രേക്ഷകരുടെ പ്രതീക്ഷ സിനിമയുടെ മേക്കിങ്ങിനെ അതിൻറെ കഥയെയോ ബാധിക്കരുത് എന്ന് തങ്ങൾക്ക് നിർബന്ധമായിരുന്നു എന്നും സിനിമയെക്കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടാത്തത് അതുകൊണ്ടാണെന്ന് വൈശാഖ് വെളിപ്പെടുത്തി.കോഴിക്കോട് നടന്ന ഒരു പരിപാടിയിൽ ചിത്രത്തെ കുറിച്ച് ചോദിച്ചപ്പോഴാണ് വൈശാഖ് പറഞ്ഞത് മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് വലിയ വെല്ലുവിളികൾ നിറഞ്ഞ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ ആവശ്യമായി വന്ന ചിത്രമായിരുന്നു ഇതൊന്നും.
റിലീസ് വൈകാൻ അതും ഒരു കാരണമായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. 9 മാസത്തോളം ഇതിന് പോസ്റ്റു പ്രൊഡക്ഷൻ ആവശ്യമായി വന്നും അദ്ദേഹം സ്ഥിരീകരിച്ചു. ഇതൊരു സോമ്പി വി ചിത്രമാണെന്ന് വാർത്തകൾ തള്ളി കളഞ്ഞ വൈശാഖ് ഇതൊരു ത്രില്ലർ ആണ് എന്നാണ് പറയുന്നത്. ആശ്വാസ് സിനിമ ബാനറിൽ ആൻറണി പെരുമ്പാവൂർ നിർമ്മിക്കുന്ന ഈ ചിത്രത്തിലെ ലക്കി സിംഗ് എന്ന പഞ്ചാബി പാതാപാത്രമായിട്ടാണ് മോഹൻലാൽ എത്തുന്നത്.