മലയാളം സിനിമ കാത്തിരിക്കുന്ന എമ്പുരാന്റെ പ്രഖ്യാപനം കഴിഞ്ഞ ദിവസമാണ് നടന്നത് ആശ്വാസ് സിനിമാസിന്റെ യൂട്യൂബ് ചാനലിലൂടെ ആയിരുന്നു പ്രഖ്യാപനം. മോഹൻലാൽ പൃഥ്വിരാജ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമായി ഒരുങ്ങുന്ന എമ്പുരാന്റെ പ്രഖ്യാപനം നടത്തിയപ്പോൾ സിനിമയ്ക്ക് മൂന്നാം ഭാഗം ഉണ്ടാകുമെന്ന സൂചനയും അണിയറ പ്രവർത്തകർ നൽകിയിരുന്നു. രണ്ടാം ഭാഗം പ്രതീക്ഷിച്ചിരുന്ന ആരാധകർക്ക് ഇരട്ടി സന്തോഷം നൽകുന്ന പ്രഖ്യാപനമായിരുന്നു മൂന്നാം ഭാഗം എത്തുന്നത് .
ഇപ്പോൾ ഇതാ സിനിമയ്ക്ക് വേണ്ടി കാത്തിരിക്കുന്ന ആരാധകരിൽ ആവേശം ഉണർത്തുന്ന മറ്റൊരു റിപ്പോർട്ട് കൂടി പുറത്തെത്തുന്നു എമ്പുരാനോട് ഒപ്പം തന്നെ ലൂസിഫർ മൂന്നാം ഭാഗത്തിന്റെ ചിത്രീകരണവും നടക്കും എന്ന റിപ്പോർട്ടുകൾ ആണ് വരുന്നത്. എമ്പുരാൻറെ ചിത്രീകരണത്തോ ടൊപ്പം തന്നെ മൂന്നാം ഭാഗത്തിന്റെ ചില ഭാഗങ്ങൾ കൂടി ഷൂട്ട് ചെയ്യുമെന്നാണ് റിപ്പോർട്ടുകൾ. പൃഥ്വിരാജ് നായകനായി ജിത്തു ജോസ് ആൻറണി സംവിധാനം ചെയ്ത ചിത്രമായ ജനഗണമന എന്ന ചിത്രത്തിൻറെ രണ്ടാം ഭാഗത്തിനായി.
ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തിരുന്നു. ഈ രംഗങ്ങൾ ആദ്യ ചിത്രത്തിൻറെ പ്രമോ ആയി ഉപയോഗിച്ചിരുന്നു. ജിത്തു ജോസ് ആൻറണി യുടെ ഈ ആശയം തനിക്ക് ഇഷ്ടമായി എന്ന് പൃഥ്വിരാജ് നേരത്തെ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ലൂസിഫറിന് ആയി ഇത് പരീക്ഷിക്കാൻ താൻ ഒരുങ്ങുന്നുണ്ട് എന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതോടെ എമ്പുരാന് ഒപ്പം തന്നെ ലൂസിഫറിന്റെ മൂന്നാം ഭാഗ ചിത്രീകരണവും നടക്കുമെന്ന ചർച്ചകൾ സോഷ്യൽ മീഡിയകളിൽ ഉയരുകയായിരുന്നു.