`

ഭാര്യയുടെ അമിത സ്നേഹത്തിൽ വെറുത്ത് നാടുവിട്ട ഭർത്താവ്.

മല്ലൂസ് സ്റ്റോറിലേക്ക് സ്വാഗതം ഭാര്യയെ പേടിച്ച് നാടുവിട്ടാ ആദ്യത്തെ പുരുഷൻ താൻ ആയിരിക്കും. അയാൾക്ക് വല്ലാത്ത ആത്മനിന്ദ തോന്നി ഈയിടെ ആയിട്ട് ഈയിടെയായി അമ്മയെ ഒന്ന് കാണണമെന്ന് തോന്നാറുണ്ട് എങ്കിലും നാട്ടിലേക്ക് മടങ്ങുന്ന കാര്യം ആലോചിക്കാനെ വയ്യ. അത്രമേൽ ജീവിതത്തോട് മടുപ്പും വെറുപ്പും തോന്നിത്തുടങ്ങിയത് തന്റെ വിവാഹശേഷമായിരുന്നു. യമുന ജീവിതത്തിലേക്ക് കടന്നു വന്നതിനുശേഷം ഓരോ നിമിഷവും തനിക്ക് ഭ്രാന്ത് പിടിക്കുന്നതുപോലെ ആയിരുന്നു. ഒരുതരത്തിൽ പറഞ്ഞാൽ ഇതൊരു ഒളിച്ചോട്ടമാണ്. അവളിൽ നിന്നും ഉള്ള ഒളിച്ചോട്ടം അയാൾ ഓർമ്മകളിലേക്ക് ഊളിയിട്ടു. സ്ഥലം മാറ്റം കിട്ടി പൊന്നാരിമംഗലം എന്ന ഗ്രാമത്തിലേക്ക് ചെന്നപ്പോൾ തനിക്ക് അൽപ്പം ദേഷ്യം തോന്നിയിരുന്നു.

   

സ്വന്തം നാട്ടിൽ നിന്നും മറ്റൊരു നാട്ടിലേക്ക് പോകേണ്ടി വന്നതിനാൽ അനിഷ്ടത്തോടെയാണ് ആ നാട്ടിലേക്ക് ചെന്നത് .എന്നാൽ അവിടെ ചെന്ന് ഇറങ്ങിയപ്പോഴാണ് ആ സ്ഥലത്തിനോട് പെട്ടെന്ന് വല്ലാത്ത ഒരു ഇഷ്ടം തോന്നിയത് അത്ര മനോഹരമായി ഭൂപ്രകൃതി ആയിരുന്നു അവിടെമാകെ. അധികം തിരക്കില്ലാത്ത നാട്ടുവഴികളിലൂടെ അല്പം ഉള്ളിലേക്ക് നടന്നാലാണ് താമസസ്ഥലത്ത് എത്തുകയുള്ളൂ. വല്ലാത്ത ഒരു ശാന്തത അവിടെ നിറഞ്ഞു നിന്നിരുന്നു.

അവിടെ ഒട്ടും കലർപ്പില്ലാത്ത സ്നേഹത്തിനു ഉടമകളായിരുന്നു ആ നാട്ടുകാർ. പെട്ടെന്ന് തന്നെ ഞാൻ ആ നാടുമായി ഇണങ്ങി. പതിവുപോലെ ഒരു ദിവസം താൻ ജോലി കഴിഞ്ഞ് വീട്ടിലേക്ക് പോകുമ്പോഴാണ് അവളെ ആദ്യമായി കണ്ടത് പട്ടുപാവാട ഉടുത്ത നീണ്ട മുടി മെടഞ്ഞിട്ട ഒരു ശാലിന സുന്ദരി. കോളേജിൽ ആണെന്ന് കണ്ടാൽ മനസ്സിലാകുമായിരുന്നു. അവളുടെ ചുണ്ടുകൾക്ക് മുകളിൽ നേർത്ത വിയർപ്പ് കണങ്ങൾ തിളങ്ങുന്നുണ്ടായിരുന്നു.

അവൾ അടുത്തു വരുമ്പോൾ വാടിയ മുല്ലപ്പൂക്കളുടെ ഗന്ധം ആയിരുന്നു. സത്യത്തിൽ മയങ്ങിപ്പോയി എന്നു പറയാം പതിയെ പതിയെ താൻ അവളുമായി എടുത്തു. ആ വർഷം തന്നെ ഇരു വീട്ടുകാരുടെയും അനുഗ്രഹത്തോടെ അവളെ ഞാൻ എൻറെ ജീവിത സഖിയാക്കി. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് തന്നെ അവൾ തൻറെ അച്ഛൻറെയും അമ്മയുടെയും ഹൃദയത്തിൽ ഇടം നേടി. അവളോട് മിണ്ടുന്ന എല്ലാവരോടും അവൾ നന്നായി ഇടപെടുകയും വളരെ പെട്ടെന്ന് അവരുമായി സൗഹൃദം ഉണ്ടാക്കുകയും ചെയ്യും. വിവാഹം കഴിഞ്ഞ് ഒരാഴ്ചക്ക് ശേഷം അവളെയും കൊണ്ട് താൻ ജോലി സ്ഥലത്തേക്ക് മടങ്ങി.