മോഹൻലാലിനെ നായകനാക്കി സൂപ്പർ ഹിറ്റ് സംവിധായകൻ ജിത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ദൃശ്യം. ദൃശ്യം രണ്ട് 12 മാൻ എന്നിവ. ഇപ്പോൾ മോഹൻലാലിനെ തന്നെ നായകനാക്കുന്ന റാം എന്ന ചിത്രം ഒരുങ്ങുകയാണ് അദ്ദേഹം ഈ ചിത്രം രണ്ട് ഭാഗങ്ങളായിട്ടാണ് എത്തുക എന്നാണ് സൂചന . എന്നാൽ റാം രണ്ടാം ഭാഗത്തിന് മുൻപ് തന്നെ ദൃശ്യം മൂന്നാം ഭാഗം ഉണ്ടായേക്കും എന്നാണ് വാർത്തകൾ വരുന്നത്. ദൃശ്യത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടായേക്കാം എന്നും അതിൻറെ ക്ലൈമാക്സ് തൻറെ കയ്യിൽ ഉണ്ടെന്നും ജിത്തു ജോസഫ് പറഞ്ഞിരുന്നു. ഡയറക്ടറിനോട് താനത് പറഞ്ഞു എന്നും അദ്ദേഹത്തിന് അത് ഏറെ ഇഷ്ടപ്പെട്ടു എന്നും ജിത്തു ജോസഫ് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.
എന്നാൽ ആ ചിത്ര ഉടനെ സംഭവിക്കില്ല എന്നാണ് ജിത്തു ജോസഫ് വിശദീകരിച്ചത് . എന്നാൽ മഴവിൽ അവാർഡ് ചടങ്ങിന്റെ ടീസറയിൽ ദൃശ്യം ത്രീ ഉണ്ടാവുമോ എന്ന ടോവിനോ തോമസിന്റെ ചോദ്യം സോഷ്യൽ മീഡിയയിൽ വൈറൽ ആയതോടെ ദൃശ്യം ത്രീ വരുമെന്ന തരത്തിലുള്ള വാർത്തകളൊക്കെ സോഷ്യൽ മീഡിയയിൽ ട്രെൻഡ് ആയി മാറി. ഇപ്പോൾ ഇതാ ദൃശ്യം ത്രീ ഉറപ്പായും ഉണ്ടാകും എന്നും ആ ചിത്രം അടുത്തുതന്നെ സംഭവിക്കും എന്നാണ് നടൻ സിദ്ദിഖ് പറയുന്നത്.
ദൃശ്യം ഒന്നിലും രണ്ടിലും നിർണായകമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ച ഒരു നടൻ കൂടിയാണ് സിദ്ദിഖ്. മനോരമ ന്യൂസിന് നൽകിയ അഭിമുഖത്തിലാണ് സിദ്ദിഖ് ഈ കാര്യം വെളിപ്പെടുത്തിയത്. ദൃശ്യത്തിന്റെ ആദ്യഭാഗം മലയാളത്തിലാദ്യമായി 50 കോടി ക്ലബ്ബിൽ കയറിയ ചിത്രമായതോടൊപ്പം തന്നെ വിദേശ ഭാഷകൾ അടക്കം ഏഴോളം ഭാഷകളിലേക്ക് റീമേക്ക് ചെയ്യപ്പെട്ട് ചരിത്രം സൃഷ്ടിച്ച ചിത്രമാണ്.