`

പുലർച്ചെ അടുക്കളയിലേക്ക് വന്ന ഭർത്താവ് കണ്ട കാഴ്ച, ഭാര്യ കെട്ടി തൂങ്ങി കിടക്കുന്നത്.

മല്ലൂസ് സ്റ്റോറീസ് സ്വാഗതം രചന ശിവ എസ് നായർ. പതിവില്ലാതെ അമ്മയുടെ ഉച്ചത്തിലുള്ള നിലവിളിയും കരച്ചിലും ബഹളവും കേട്ടാണ് ആദിത്യൻ ഉറക്കത്തിൽ നിന്നും ഞെട്ടി ഉണർന്നത്. അടുക്കളയിൽ നിന്നുമാണ് അമ്മയുടെ നിലവിളിയും കരച്ചിലും. പരിഭ്രമത്തോടെ അടുക്കളയിലേക്ക് ഓടിപ്പോയി നോക്കിയപ്പോൾ കണ്ടത് കഴുക്കോലിൽ ഉടുത്തിരിക്കുന്ന സാരിയിൽ തൂങ്ങിയാടി നിൽക്കുന്ന തൻറെ ഭാര്യ അശ്വതിയുടെ ശരീരമാണ്.

   

അവളുടെ അരക്ക് താഴോട്ട് പാവാട മുഴുവൻ ചോര നിറമായിരുന്നു. കാലിൽ കൂടി ചോര ഒലിപ്പിച്ച് നിലത്ത് ഒറ്റുന്നുണ്ടായിരുന്നു. നീണ്ട മുടി ഇഴകൾ അഴിഞ്ഞുലഞ്ഞ് കിടക്കുന്നു. കണ്ണുകൾ തുറിച്ച് ഉന്തി നിൽക്കുന്നു.പെരുവിരലിൽ നിന്നും ഒരു പെരുപ്പ് അവന്റെ അടിവയറ്റിൽ കൂടി തൊണ്ടയിൽ വന്നു കുരങ്ങി നിന്നു. തൊണ്ട വരണ്ട് ഒട്ടുന്നത് ആയി തോന്നി അവന്. നിന്നിടത്തുനിന്ന് ഊർന്ന് തറയിലേക്ക് അവൻ ഇരുന്നു പോയി. അമ്മയുടെ ഒച്ചപ്പാടുകളും ബഹളവും കേട്ട് വീട്ടിലെ മറ്റെന്നുകളും ഉണർന്നു എഴുന്നേറ്റു വന്നു പതിയെ അയൽക്കാരും നാട്ടുകാരും ആ പഴയ എട്ട് കെട്ട് തറവാട്ടിലേക്ക് ഓടിയടുത്തു.

അശ്വതിയുടെയും ആദിത്യന്റെയും വിവാഹം കഴിഞ്ഞിട്ട് കഷ്ടിച്ചു രണ്ടുമാസം ആകുന്നേയുള്ളൂ. ശങ്കരമംഗലത്തെ ഏറ്റവും വലിയ സമ്പന്നരും എപ്പോഴും തലയെടുപ്പോടെയും കൂടി നിൽക്കുന്ന ഏക എട്ടുകെട്ട് ആണ് ആദിത്യന്‍റേത്. അവൻറെ അച്ഛൻ ഭദ്രൻ തിരുമേനിയാണ് മംഗലത്ത് വീട്ടിലേ കാർന്നവർ. അത്യാവശ്യം മാന്ത്രിക താന്ത്രിക വിദ്യകൾ കൈവശമുള്ള ആളാണ് അദ്ദേഹം. മംഗലത്ത് തറവാട്ടിലെ മൂത്ത പെണ്ണിൻറെ ആത്മഹത്യ നിമിഷ നേരം കൊണ്ട് നാടുമുഴുവൻ അറിഞ്ഞു.

കേട്ടവർ കേട്ടവർ മൂക്കത്ത് വിരൽ വെച്ചു. ചിലർ സഹതാപം പ്രകടിപ്പിച്ചു, എന്നാലും ആ കുട്ടിക്ക് എന്തിൻറെ കേടാണ് അവിടെ ഇപ്പോൾ എന്താ ഒരു കുറവ്. തങ്കം പോലത്തെ നല്ല ഒരു ചെക്കനും നല്ല തറവാട്ടുകാരും അല്ലേ രാജകുമാരിയെ പോലെ അല്ലേ അവർ കൊണ്ട് നടന്നത്. അതിന് ഇങ്ങനെയൊരു ദുർബുദ്ധി തോന്നാൻ എന്താണാവോ കാരണം. ഓരോരുത്തരും അവരുടേതായ അഭിപ്രായം പ്രകടിപ്പിച്ചു .ചിലർ പ്രേതബാധ ആയിരിക്കും എന്നു പറഞ്ഞു .കാരണം മുൻപും ആ നാട്ടിൽ ആത്മഹത്യ ചെയ്യുകയും കാണാതാവുകയും ഒക്കെ ചെയ്തിരുന്നു.